Home Featured വര്‍ക്ക് ഫ്രം ഹോമില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ 23കാരിയുടെ നില ഗുരുതരം

വര്‍ക്ക് ഫ്രം ഹോമില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു: സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ 23കാരിയുടെ നില ഗുരുതരം

ഹൈദരാബാദ്: ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് 23കാരി ഗുരുതരാവസ്ഥയില്‍. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മാജിക് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സുമലതയ്ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി സുമലത വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. പതിവ് പോലെ ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.റൂമില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ച് ഓടിയെത്തിയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

You may also like

error: Content is protected !!
Join Our WhatsApp Group