ന്യൂയോര്‍ക്ക്: വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞുപിടിക്കുക എന്നത് ഇന്നും വാട്ട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്സ്ആപ്പ് അവസരം ഒരുക്കുന്നു.
സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്‌സ്ആപ്പ് ആരംഭിച്ചുവെന്നാണ് വിവരം.
ഇത് വഴി ഉപയോക്താക്കൾക്ക് വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കായുള്ള ചില വാട്ട്‌സ്ആപ്പ് ബീറ്റയ്‌ക്കായി പുതിയ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്.
വാട്ട്സ്ആപ്പിലെ പുത്തന്‍ വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്‍റെ കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, വാട്ട്‌സ്ആപ്പ് ഫീച്ചറിനായുള്ള ടെസ്റ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും.
വാട്ട്‌സ്ആപ്പ് കുറച്ച് കാലമായി തീയതി പ്രകാരം തിരയൽ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ ടെസ്റ്റ്ഫ്ലൈറ്റ് ആപ്പിലെ ഐഒഎസ് 22.24.0.77 അപ്‌ഡേറ്റിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോഗിച്ച് ചില ഐഒഎസ് ബീറ്റ ടെസ്റ്ററുകൾക്കായി പുറത്തിറക്കുന്നത്.
‘യെസ്, ഞാന്‍ കൊന്നു’ ; നാര്‍ക്കോ ടെസ്റ്റില്‍ അഫ്താബ് പൂനവല്ല വെളിപ്പെടുത്തിയത്
ദില്ലി: ശ്രദ്ധ വാക്കറിന്‍റെ കൊലപാതക കേസിലെ പ്രതിയായ അഫ്താബ് പൂനവല്ല വ്യാഴാഴ്ച നടത്തിയ നാർക്കോ പരിശോധനയിൽ ശ്രദ്ധയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, കൊലപാതക സമയത്ത് ശ്രദ്ധ ധരിച്ചിരുന്ന വസ്ത്രങ്ങൾ, മൊബൈൽ ഫോൺ എവിടെ ഒളിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ അഫ്താബ് വെളിപ്പെടുത്തിയെന്നാണ് വിവരം.
പടിഞ്ഞാറൻ ദില്ലിയിലെ രോഹിണിയിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് (എഫ്‌എസ്‌എൽ) അഫ്താബിനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കിയത്. പോലീസും ഫോറൻസിക് സംഘവും അഫ്താബിന്‍റെ ഉത്തരങ്ങള്‍ പരിശോധിക്കുകയാണെന്നും. ഇതില്‍ കൂടുതല്‍ വിശദീകരണം വേണമെന്ന് നോന്നിയാല്‍ മാത്രമേ അഫ്താബിനെ മറ്റൊരു നാർക്കോ പരിശോധനയ്ക്ക് വിധേയനാക്കൂ എന്നാണ് എഫ്‌എസ്‌എൽ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് പറയുന്നത്.
പോളിഗ്രാഫ് ടെസ്റ്റിൽ താൻ നടത്തിയ കുറ്റകൃത്യം സംബന്ധിച്ച് അഫ്താബ് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. വീട്ടുചെലവുകളെ ചൊല്ലിയുള്ള വഴക്കിന് ശേഷം രോഷം കൂടിയപ്പോഴാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് അഫ്താബ് പറഞ്ഞു.
അതേ സമയം ഫോറൻസിക് വിഭാഗത്തിൽ നിന്നും പോലീസിന് ഇതുവരെ ഡിഎൻഎ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത് കൂടി ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത നാര്‍ക്കോ പരിശോധനയിലെ മൊഴികള്‍ക്ക് ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ശ്രദ്ധേയമായ കാര്യം ഒരു കുറ്റകൃത്യത്തില്‍ നാര്‍ക്കോ പരിശോധനയിലെ കുറ്റസമ്മതം കോടതി പ്രഥമിക തെളിവായി പരിഗണിക്കില്ല എന്നതാണ്. ഈ കുറ്റസമ്മതം ഭൗതിക തെളിവുകൾ ഉപയോഗിച്ച് പ്രൊസിക്യൂഷന്‍ കോടതിയില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. എന്നാല്‍ ദില്ലിയിലെ ശ്രദ്ധ കൊലക്കേസ് സാധാരണമല്ല എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നച്. കാരണം ശ്രദ്ധയുടെ മൃതദേഹം പോലും കൃത്യമായി കണ്ടെത്താനായില്ല. അതിനാലാണ് നാർക്കോ പരിശോധനയ്ക്ക് വളരെ പ്രാധാന്യമാണ് അതിനാല്‍ ഈ കുറ്റസമ്മതത്തിന് ഏറെ പ്രധാന്യമുണ്ട്.
കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച രോഹിണിയിലെ ആശുപത്രിയിൽ അഫ്താബ് രണ്ട് മണിക്കൂറോളം നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനായതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു. പൂനാവാലയുടെ നാർക്കോ ടെസ്റ്റ് പൂർണമായും വിജയകരമാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചത്.
രാവിലെ 8.40 ന് പൂനാവാല രോഹിണിയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ ഹോസ്പിറ്റലിൽ എത്തിയെന്നും 10 മണിയോടെ നാർക്കോ ടെസ്റ്റ് ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.