ന്യൂഡൽഹി: ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇതിനോടകം തന്നെ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ഇപ്പോൾ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് പ്രഖ്യാപിച്ച് പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് നിലവിൽ വ്യാജ മെസേജുകൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താവിന് അവസരം ഒരുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ, സംശയം തോന്നുന്ന വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാനുള്ള അവസരവും കമ്ബനി ഒരുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാൽ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോർട്ട് ചെയ്യാനാകും.
ഡെസ്ക് ടോപ്പ് വേർഷനിൽ ഈ ഫീച്ചർ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങൾ. ഭാവി അപ്ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.സംശയകരമായി തോന്നുന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ടീമിനെ അറിയിക്കാൻ സാധിക്കുന്നവിധം സംവിധാനം ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയ ഓപ്ഷൻ അവതരിപ്പിക്കും. ഇതിലൂടെ വാട്സ്ആപ്പ് കമ്ബനിക്ക് പോളിസിക്ക് വിരുദ്ധമായ പ്രവർത്തനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.
ലംഘനം നടന്നതായി ബോധ്യപ്പെട്ടാൽ നടപടി സ്വീകരിക്കാൻ കഴിയുംവിധം സംവിധാനം ഒരുക്കാനാണ് വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.
കണ്ണൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പരിഗണനയിൽ
കണ്ണൂർ:* കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുള്ളക്കുട്ടി.കൊച്ചിക്കു പുറമെ കോഴിക്കോടും കണ്ണൂരുമാണ് പരിഗണനയിലുള്ളതെന്ന് കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.2023ലെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ജനുവരി ഒന്നു മുതൽ ആരംഭിക്കും.
ഹജ്ജ് കർമത്തിന് പോകാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് കമ്മിറ്റി ഓഫ് വെബ്സൈറ്റിൽ കയറി ഹജ്ജ് ആപ് വഴി അപേക്ഷിക്കണം.2023ൽ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തോളം ആകുമെന്നു പ്രതീക്ഷിക്കുന്നു. ജനുവരി ഒമ്പതു മുതൽ 12 വരെ ജിദ്ദയിൽ സൗദി ഗവൺമെന്റ് ഇന്റർനാഷണൽ ഹജ്ജ് എക്സ്പോ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സംഘം എക്സ്പോയിൽ പങ്കെടുക്കുമെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു