Home Featured ട്രെയിൻ യാത്രക്കിടെ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ഇനി നടക്കും, ഓൺലൈൻ സംവിധാനം റെഡി

ട്രെയിൻ യാത്രക്കിടെ ഇഷ്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടോ? ഇനി നടക്കും, ഓൺലൈൻ സംവിധാനം റെഡി

ട്രെയിൻ ദൂരയാത്ര ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ തോന്നിയിട്ടുണ്ടോ? എന്നിട്ടെന്തെ ഓർഡർ ചെയ്യാത്തത് ! ട്രെയിനിൽ ആയതുകൊണ്ടാണോ ? എങ്കിൽ ഇനി അത്തരമൊരു ചിന്ത വേണ്ട. ഇഷ്ടം ഉള്ള ഭക്ഷണം എപ്പോൾ വേണമെങ്കിലും കഴിക്കാ.അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ഐ ആർ സി ടി സി. ഇവരുടെ  ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനം എന്നാണ് ഇത് അറിയപ്പെടുന്നത്. പുതിയ സേവനം അനുസരിച്ച് യാത്രക്കാർക്ക് അവരുടെ പി എൻ ആർ നമ്പർ ഉപയോഗിച്ച് തന്നെ ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങി കഴിക്കാനാവും. ഉപഭോക്താക്കളുടെ സൗകര്യം അനുസരിച്ച് ഫുഡ് ഓർഡർ കഴിഞ്ഞുള്ള തൊട്ട് അടുത്ത സ്റ്റേഷനിൽ നിന്ന് സൂപ്പ് ഭക്ഷണ വിതരണം നടത്തും. പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്ത് സ്പേസ് കളയണമെന്നുമില്ല. വാട്‌സാപ്പ് ബോട്ട് തന്നെ ധാരാളം. ഇതിൽ ഓർഡർ ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്.

സൂപ്പ് വാട്സാപ്പ് സേവനം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഭൂരിപക്ഷം പേർക്കും അറിയില്ല. സംഭവം എളുപ്പമാണ്.  +91 7042062070 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക. അതിലേക്കാണ് മെസെജ് അയയ്ക്കേണ്ടത്. ഈ നമ്പരിലേക്ക് ഒരു ഹായ് ഇട്ടാൽ മതിയാകും. അപ്പോൾ മറുപടിയായി മെസെജ് ലഭിക്കും. കൂടാതെ മെസെജിനൊപ്പം കുറച്ച്  ഓപ്ഷനുകളുമുണ്ടാകും. ഓർഡർ ഫുഡ്, ചെക്ക് പിഎൻആർ സ്റ്റാറ്റസ്, ട്രാക്ക് ഓർഡർ, റെയ്‌സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകളാണ് ഉണ്ടാകുക. ഇതിൽ Order Food തെരഞ്ഞെടുക്കുക. ഉടൻ തന്നെ പത്തക്ക പി എൻ ആർ നമ്പർ ചോദിക്കും.

പിൻ  നൽകുന്നതിലൂടെ ട്രെയിനിലൂടെ നിങ്ങൾ  കടന്നു പോകുന്ന സ്ഥലം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പിഎൻആർ നമ്പർ അനുസരിച്ചുള്ള  വിവരങ്ങൾ പരിശോധിച്ച് തൊട്ടടുത്ത സ്‌റ്റേഷനുകളിൽ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തെരഞ്ഞെടുത്ത് മറുപടി നൽകുക. അപ്പോൾ തന്നെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കണം. തെരഞ്ഞെടുത്ത റസ്‌റ്റോറന്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് കാണാം. അതിൽ ഇഷ്ടമുള്ളത് ക്ലിക്ക് ചെയ്യുക. തുടർന്ന് ഓൺലൈനായോ നേരിട്ടോ പണം അടയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുത. ഓർഡർ പൂർത്തിയായാൽ ഓർഡർ ട്രാക്ക് ചെയ്യാൻ സാധിക്കും.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത് ബി ജെ പിയിലേയ്ക്ക് പോകാനല്ല, ലക്ഷ്യം മറ്റൊന്ന്; ഗാന്ധി കുടുംബത്തോട് വലിയ ബഹുമാനമുണ്ടെന്ന് ഗുലാം നബി ആസാദ്

ന്യൂ‌ഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

അര നൂറ്റാണ്ടിലേറെയായി നേതൃപദവിയില്‍ ഉണ്ടായിരുന്ന ഗുലാം നബി ആസാദ് വിമത നീക്കത്തിനൊടുവിലാണ് പാര്‍ട്ടി വിട്ടത്.

ഇപ്പോഴിതാ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്കില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് പിന്നാലെ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ജമ്മു കാശ്മീരിലേക്ക് പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും. ദേശീയ സാദ്ധ്യത പിന്നീട് പരിശോധിക്കും. എനിക്ക് മുഴുവന്‍ ഗാന്ധി കുടുംബത്തോടും വ്യക്തിപരമായി വലിയ ബഹുമാനമുണ്ട്. ഇവിടെ ഞാന്‍ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്’- ഗുലാം നബി ആസാദ് പറഞ്ഞു.

നേരത്തെ, ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജി വച്ചിരുന്നു. ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനായി ചുമതലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. ആസാദിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകവെയാണ് പാര്‍ട്ടിയെ ‌ഞെട്ടിച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ‘ജി23’ നേതാക്കളില്‍ പ്രധാനിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാന്‍ വേദനയോടെ തീരുമാനിച്ചുവെന്ന് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ആസാദ് കുറിച്ചു. രാജിക്കത്തില്‍ രാഹുലിനെതിരെ രൂക്ഷവിമര്‍ശനമാണ് ആസാദ് ഉന്നയിച്ചത്.

‘പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ തകര്‍ത്തു. പാര്‍ട്ടിയിലിപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ്. രാഹുലാണ് എല്ലാം തീരുമാനിക്കുന്നത്. പുതിയ ഉപജാപകവൃന്ദത്തെ സൃഷ്‌ടിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും പി.എയുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പരിചയസമ്ബന്നരായ മുതിര്‍ന്ന നേതാക്കളെയെല്ലാം ഒതുക്കി. പക്വതയില്ലാത്ത പെരുമാറ്റമാണ് രാഹുലിന്റേത്. തിരിച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ തകര്‍ത്തു. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ഇടം ബി.ജെ.പിക്ക് നല്‍കി’- ആസാദ് പറഞ്ഞു.

കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആസാദ് രണ്ടു തവണ ലോക്‌സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയിലാണ് ജനിച്ചത്.

മുന്‍ കേന്ദ്രമന്ത്രിയും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച്‌ സാമൂഹ്യ സേവനത്തില്‍ ശ്രദ്ധകൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group