അഡ്മിന്‍മാര്‍ക്ക് ചാനലില്‍ സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്‌ആപ്പ്.പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.അടുത്തിടെയാണ് വാട്്‌സ്‌ആപ്പ് ചാനല്‍ ഫീച്ചര്‍ കൊണ്ടുവന്നത്. പ്രമുഖരുടെ പോസ്റ്റുകളും വീഡിയോകളും കാണാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നമ്ബര്‍ വെളിപ്പെടുത്താതെ തന്നെ ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുമെന്നതിനാല്‍ സ്വകാര്യതയെ ഒരു വിധത്തിലും ബാധിക്കില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചറിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് ചാനല്‍ അഡ്മിന്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന അപ്‌ഡേഷന്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
വൈകാതെ തന്നെ വാട്‌സ്‌ആപ്പിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.ഉപയോക്താക്കളുമായുള്ള ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് അനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നത്. ഇമോഷന്‍സ്, എക്‌സ്പ്രഷന്‍സ് എന്നിവ കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ക്കാണ് രൂപം നല്‍കുക.