Home Featured ഇന്ത്യയിൽ 2.6 ദശലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്ട്‌സ്ആപ്പ്

ഇന്ത്യയിൽ 2.6 ദശലക്ഷം അക്കൗണ്ടുകൾ നിരോധിച്ച് വാട്ട്‌സ്ആപ്പ്

ദില്ലി: ഇന്ത്യയിൽ 26 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ, ഭേദഗതി വരുത്തിയ 2021 ലെ പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നിരോധനം. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പിന് രാജ്യത്ത് ഏകദേശം 500 ദശലക്ഷം ഉപയോക്താക്കളുണ്ട്. എന്നാൽ വാട്ട്സ്ആപ്പിന് എതിരെ സെപ്റ്റംബറിൽ 666 പരാതികളാണ് ഉയർന്നു വന്നത്.

ഇതിൽ 23 കേസിൽ വാട്ട്സ്ആപ് നടപടി സ്വീകരിക്കുകയും ചെയ്തു. ഐടി നിയമം 2021 അനുസരിച്ച് ഇതിൽ കാര്യക്ഷമമായ നടപടിയാണ് വാട്ട്സ്ആപ് കൈക്കൊണ്ടത്. 2022 സെപ്തംബർ മാസത്തെ വാട്ട്സ്ആപ്പിന്റെ റിപ്പോർട്ടിൽ അനുസരിച്ച് ഉപയോക്തൃ പരാതികളുടെയും വാട്ട്‌സ്ആപ്പ് സ്വീകരിച്ച അനുബന്ധ നടപടികളുടെയും വിശദാംശങ്ങളും പ്രതിരോധ നടപടികളും എന്തെന്ന് ഉൾപ്പെടുത്തിയിരിക്കുന്നതായി മെറ്റയുടെ വക്താവ് അറിയിച്ചു.

ഓഗസ്റ്റിൽ ഇന്ത്യയിൽ 23 ലക്ഷം അക്കൗണ്ടുകൾ വാട്ട്‌സ്ആപ്പ് നിരോധിച്ചിരുന്നു. സെപ്റ്റംബറിൽ വാട്സ്ആപ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഓഗസ്റ്റിൽ നിരോധിച്ചതിനേക്കാൾ കൂടുതലാണ്. വാട്ട്സ്ആപ്പിന്റെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് നേരെത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചത് അക്കൗണ്ട് പൂട്ടികെട്ടുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു.

ഇനിയും രാജ്യത്തെ ഉപയോക്താക്കൾ ഒന്നിൽ കൂടുതൽ അക്കൗണ്ടുകളിലേക്ക് വ്യജ വാർത്തകൾ ഫോർവേഡ് ചെയ്യുകയാണെന്നുണ്ടെങ്കിൽ നടപടി നേരിടേണ്ടി വരും. വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിച്ചതിന് ഇതിനു മുൻപും വാട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. ജൂലൈയിൽ 23 ലക്ഷവും ജൂണിൽ 22.1 ലക്ഷവും മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷവും അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്.

ദോഷമകറ്റാൻ കോഴി ചോര കുടിപ്പിച്ചു; ഛർദ്ദിച്ച് അവശായ സത്രീകൾ, അന്വേഷണം ആരംഭിച്ച് പോലീസ്

കാസറഗോഡ്; കർണാടക സ്വദേശികളായ യുവതികളെ മന്ത്രവാദത്തിന്റെ പേരിൽ കോഴി ചോര കുടിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മഞ്ചേരി പോലീസ്. പൈവളിഗെയിലുള്ള മന്ത്രിവാദിക്കെതിരെയാണ് അന്വേഷണം. വീട്ടിലെ ദോഷം പരിഹരിക്കാൻ എ്ന പേരിലാണ് ഇയാൾ സ്ത്രീകളെ ചോര കുടിപ്പിച്ചത്. വീട്ടിൽ മടങ്ങിയെത്തിയ സ്ത്രീകൾ ചർദ്ദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇത് പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് കോഴികളുമായി സ്ത്രീകൾ എത്തി. ഇതിനെ കൊന്ന് ഇവയുടെ ചോര കുടിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നത്രേ. ചോര കുടിച്ച സ്ത്രീകൾ നാട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ഛർദ്ദി അനുഭവപ്പെട്ട സ്ത്രീയോട് ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് മന്ത്രവാദിയെ കുറിച്ച് ഇവർ പറഞ്ഞു. പിന്നാലെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ മരിക്കയിൽ മന്ത്രവാദിയും അമ്മയും താമസിക്കുന്ന വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group