Home Featured ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്തുചെയ്യണം?; പണം നഷ്ടപ്പെടാതിരിക്കാന്‍ വഴികളുമായി എസ്ബിഐ

ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്തുചെയ്യണം?; പണം നഷ്ടപ്പെടാതിരിക്കാന്‍ വഴികളുമായി എസ്ബിഐ

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡും ഫോണില്‍ യുപിഐ ആപ്പും ഉള്ളത് കൊണ്ട് ഭൂരിഭാഗം ആളുകളും അധികപണം കൈയില്‍ കൊണ്ടുനടക്കാറില്ല. തിരക്കിനിടയില്‍ ചിലര്‍ക്കെങ്കിലും ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ട് പോകാറുണ്ട്. മോഷണം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ആകാം ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു പോകുന്നത്.പുതിയ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് മുന്‍പ് പഴയ കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ടത് സാമ്ബത്തിക നഷ്ടം ഒഴിവാക്കാന്‍ അനിവാര്യമാണ്.

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ വിവിധ വഴികളിലൂടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ്. ബാങ്കിന്റെ ശാഖയില്‍ നേരിട്ട് പോയി പരാതി നല്‍കുന്നതാണ് ഒരു രീതി. ഓണ്‍ലൈനായും കസ്റ്റമര്‍ കെയര്‍ നമ്ബറില്‍ വിളിച്ചും എസ്‌എംഎസ് അയച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പ് ഒരു കാര്യം ഉറപ്പാക്കണം. ബാങ്കുമായി മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനം. അക്കൗണ്ട് നമ്ബറും മൊബൈല്‍ നമ്ബറും വാലിഡ് ആണോ എന്നും ഉറപ്പാക്കണം. കാരണം ഓണ്‍ലൈനായി ബ്ലോക്ക് ചെയ്യുമ്ബോള്‍ ഒടിപി വരുന്നത് വാലിഡ് നമ്ബറിലേക്കാണ്.

ഓണ്‍ലൈനായി കാര്‍ഡ് ബ്ലോക്ക് ചെയ്യുന്ന വിവിധം:

ഓണ്‍ലൈനായി കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം ചുവടെ:

www.onlinesbi.com സന്ദര്‍ശിച്ച്‌ യൂസര്‍ നെയിമും പാസ് വേര്‍ഡും നല്‍കുക.

ഇ- സര്‍വീസസ് ടാബിന് കീഴിലുള്ള എടിഎം കാര്‍ഡ് സര്‍വീസസ്, എടിഎം കാര്‍ഡ് ബ്ലോക്കിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതിനായി ഏത് തരത്തിലുള്ള അക്കൗണ്ട് ആണോ, അത് തെരഞ്ഞെടുക്കുക

ആക്ടീവ് ആയിട്ടുള്ളതും ബ്ലോക്ക് ചെയ്തതുമായ കാര്‍ഡുകള്‍ തെളിഞ്ഞുവരും. കാര്‍ഡിലെ ആദ്യത്തെയും അവസാനത്തെയും നാലക്ക നമ്ബറും കാണാന്‍ സാധിക്കും

കാര്‍ഡ് തെരഞ്ഞെടുത്ത്, ബ്ലോക്ക് ഓപ്ഷന്‍ നല്‍കുക

കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി വേണം ബ്ലോക്ക് ഓപ്ഷന്‍ ക്ലിക്ക് ചെയ്യാന്‍

കാര്‍ഡ് ബ്ലോക്ക് ചെയ്തു എന്ന് അറിയാന്‍ എസ്‌എംഎസ് വഴി സംവിധാനമുണ്ട്

ഒടിപി അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം

ഒടിപി പാസ് വേര്‍ഡ് നല്‍കി കണ്‍ഫോം കൊടുക്കുന്നതോടെയാണ് നടപടി പൂര്‍ത്തിയാവുന്നത്

എസ്ബിഐയുടെ കസ്റ്റ്മര്‍ കെയര്‍ നമ്ബറില്‍ വിളിച്ചും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. 18001234, 1800112211, 18004253800, 1800 2100 എന്നിവയാണ് കസ്റ്റമര്‍ കെയര്‍ നമ്ബറുകള്‍. തങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ ഇടപാട് നടത്തിയിട്ടുണ്ടെങ്കില്‍ 1930ല്‍ വിളിച്ച്‌ പരാതി നല്‍കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എസ്‌എംഎസ് സേവനത്തിലൂടെയും കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. 567676 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് ചെയ്താണ് ഇത് പൂര്‍ത്തിയാക്കേണ്ടത്. Send BLOCK XXXX, എന്നാണ് മെസേജ് ചെയ്യേണ്ടത്. ഇതില്‍ XXXX എന്ന സ്ഥാനത്ത് ഡെബിറ്റ് കാര്‍ഡ് നമ്ബറിലെ അവസാന നാലക്ക നമ്ബര്‍ നല്‍കണം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ വേണം കാര്‍ഡ് ബ്ലോക്ക് ചെയ്യേണ്ടത്. തുടര്‍ന്ന് ബാങ്കില്‍ നിന്ന് കണ്‍ഫര്‍മേഷന്‍ ലഭിക്കും. പിന്നാലെ ടിക്കറ്റ് നമ്ബര്‍, ബ്ലോക്കിങ് തീയതി, ബ്ലോക്കിങ് സമയം എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള എസ്‌എംഎസും ബാങ്കില്‍ നിന്ന് ലഭിക്കും

.’ഗോള്‍ഡ്’ റിലീസിനു മുന്നേ 50 കോടി ക്ലബില്‍, പൃഥ്വിരാജിന്റെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ്

ഏഴ് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരു ചിത്രം വരികയാണ്. പൃഥ്വിരാജാണ് നായകൻ എന്നതിനാലും ഗോള്‍ഡില്‍ വൻ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഉയര്‍ന്ന പ്രീ റിലീസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്.

അമ്പത് കോടിയലിധികം ചിത്രം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട് ഡിസംബര്‍ ഒന്നിന് തിയറ്ററുകളില്‍ എത്തുന്ന ചിത്രം. വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

‘പാട്ട്’ എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

You may also like

error: Content is protected !!
Join Our WhatsApp Group