ഒരാളുടെ മരണശേഷം ആ വ്യക്തിയുടെ ആധാറും പാന്‍ കാര്‍ഡും പ്രവര്‍ത്തനരഹിതമാക്കേണ്ടത് അയാളുടെ കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്.അതിന് നിയമങ്ങളുണ്ട്.
മരിച്ചയാളുടെ ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ സറന്‍ഡര്‍ ചെയ്യാനോ നിര്‍ജീവമാക്കാനോ കഴിയില്ല.എന്നാല്‍ ബന്ധപ്പെട്ട വ്യക്തിയുടെ മരണശേഷം മരണ സര്‍ട്ടിഫിക്കറ്റുമായി ഇതിനെ ലിങ്ക് ചെയ്യാം.അത്തരമൊരു സാഹചര്യത്തില്‍, മരിച്ചയാളുടെ ആധാറോ പാന്‍ കാര്‍ഡോ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കഴിയുംഇതും ശ്രദ്ധിക്കണം
1.മരിച്ചയാളുടെ പാന്‍ കാര്‍ഡ് ഉടനടി തിരികെ നല്‍കുന്നതിന് പകരം, അതുമായി ബന്ധപ്പെട്ട എല്ലാ സാമ്ബത്തിക കാര്യങ്ങളും ആദ്യം പൂര്‍ത്തിയാക്കണം.അതിനുശേഷം മാത്രമേ പാന്‍ കാര്‍ഡ് അടയ്ക്കുന്നതിനുള്ള അപേക്ഷ നല്‍കാവൂ
2.ആധാര്‍ ആപ്പില്‍ നിന്നോ യുഐഡിഎഐ ഔദ്യോഗിക സൈറ്റില്‍ നിന്നോ മരിച്ച വ്യക്തിയുടെ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുക. യുഐഡിഎഐയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ഇത് ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പ് വരുത്തുക.
3. ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യണം അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം, ഒടിപി അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടെന്ന് അവകാശപ്പെടുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക.
4.. ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും നല്‍കരുത്.
5. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള സിം കാര്‍ഡ് സംരക്ഷിക്കുന്നത് ഉറപ്പാക്കണം. കാരണം അത് ദുരുപയോഗം തടയുന്നതിനുള്ള പ്രാഥമിക മാര്‍ഗമാണ്.
6.പഴയ നമ്ബറുകള്‍/അല്ലെങ്കില്‍ മരിച്ചു പോയവരുടെ നമ്ബര്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ വരുമ്ബോള്‍ ടെലികോം സേവന ദാതാക്കള്‍ അത് മറ്റ് പലര്‍ക്കും നല്‍കിയെന്ന് വരാം.ഇത് വഴി ദുരുപയോഗം സാധ്യമാണ്.ബാങ്കുകളില്‍ നിന്നും മറ്റുമുള്ള അറിയിപ്പുകള്‍ ആ നമ്ബറിലേക്കാകും പോകുക.\