Home Featured വോയിസ് മെസേജും സ്റ്റാറ്റസാക്കാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

വോയിസ് മെസേജും സ്റ്റാറ്റസാക്കാം; മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്

മെസേജ് റിയാക്ഷൻസ് കൊണ്ടുവന്നതിന് ശേഷം പുതിയ ഫീച്ചർ പ്രവർത്തനക്ഷമമാക്കാനുള്ള ഒരുക്കത്തിലാണ് വാട്സാപ്പ്.ഉപയോക്താക്കൾ ലഭിക്കുന്ന വോയ്സ് മെസേജുകൾ ഇനി വാട്സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.നിലവിൽ വാട്സാപ്പിൽ ഫോട്ടോകളും വീഡിയോകളും മാത്രമാണ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കുക. എന്നാൽ പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ശബ്ദസന്ദേശങ്ങളും ഇനിസ്റ്റാറ്റസാക്കാം.

സാധാരണ ഗതിയിൽ 24 മണിക്കൂറാണ് വാട്സാപ്പ് സ്റ്റാറ്റസ് നിലനിൽക്കുക. ശബ്ദസന്ദേശങ്ങൾ സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്യാൻ കഴിയുന്നതോടെ സംവിധാനത്തെ വോയ്സ് സ്റ്റാറ്റസ് എന്ന് വിളിക്കുന്നതാണ്.നേരത്തെ വാട്സാപ്പിൽ വന്ന ഫീച്ചറായ ഇമോജി റിയാക്ഷന് വലിയ പ്രചാരമായിരുന്നു ലഭിച്ചത്.ഓരോ മെസേജിനും റിയാക്ഷൻ ഇടാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഈ ഫീച്ചർ ആദ്യം ഫേസ്ബുക്ക് പോസ്റ്റുകളിലായിരുന്നു ആരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെ മെസ്സഞ്ചറുകളിലൂടെ വരുന്ന സന്ദേശങ്ങൾക്കും ഇത്തരത്തിൽ റിയാക്ഷൻ ഇടാമെന്നായി. അതിന് ശേഷമാണ് വാട്സാപ്പിലും ഇമോജി റിയാക്ഷൻ വന്നത്.

ഇനി വോയ്സ് മെസേജ് സ്റ്റാറ്റസാക്കുന്ന ഫീച്ചറാണ്ഉപയോക്താക്കൾ കാത്തിരിക്കുന്നത്. കൂടാതെ ഒന്നിലേറെ സ്മാർട്ട്ഫോണുകളിൽ ഒരേ വാട്സാപ്പ് അക്കൗണ്ട് തുറക്കാൻ സഹായിക്കുന്ന ഫീച്ചറും വരാനിരിക്കുന്നുണ്ടെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group