Home covid19 വരാന്ത്യ കർഫ്യൂ :നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ വൻ തിരക്ക്

വരാന്ത്യ കർഫ്യൂ :നാട്ടിലേക്കുള്ള വണ്ടി പിടിക്കാൻ വൻ തിരക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് സ്ഥിരീകരണ നിരക്ക് കുത്തനെ ഉയരുന്നതോടെ നാട്ടിലേക്ക് പോകാനായി കേരള, കർണാടക ആർടിസി സർവീസുകളിൽ തിരക്കേറി. വാരാന്ത്യ കർഫ്യു ആരംഭിക്കുന്നതിനാൽ, ഇന്നത്തെ പതിവ് സർവീസുകളിലെ ഭൂരിഭാഗം ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ കുറവായിരുന്നതിനാൽ കേരള ആർടിസി കൂടുതൽ സർവീസുകൾ വാരാന്ത്യത്തിലേക്കു മാത്രമാക്കി ചുരുക്കിയിരുന്നു. ഇതോടെ സർവീസ് നടത്തുന്ന ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞു. കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നതോടെ സംസ്ഥാനാന്തര ബസ് ട്രെയിൻ സർവീസുകൾ റദ്ദാക്കുമെന്ന ഭീതി കാരണവും പലരും നേരത്തെ തന്നെ നാടുകളിലേക്ക് മടങ്ങുകയാണ്.

കർഫ്യൂ:യാത്ര രേഖ കാണിക്കണം

വാരന്ത്യ കർഫ്യൂ ഇന്ന് രാത്രി നിലവിൽ വരുമെങ്കിലും സംസ്ഥാനാന്തര സർവീസുക ളെ ബാധിക്കില്ല. ബസ് ടെർമിനലുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും സഞ്ചരിക്കുന്നവർ യാത്രാ രേഖകൾ കാണിക്കണം. കേരളത്തിൽ നിന്ന് തിരിച്ച് വരുന്നവരുടെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന അതിർത്തികൾ കർശനമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group