Home Featured ഇഞ്ചിത്തോട്ടത്തിൽ വച്ച് മലയാളിയെ കാട്ടാന ആക്രമിച്ച് കൊന്നു, നഷ്ടപരിഹാരം വേണം, കര്‍ണാടകയിൽ ഉപരോധം

ഇഞ്ചിത്തോട്ടത്തിൽ വച്ച് മലയാളിയെ കാട്ടാന ആക്രമിച്ച് കൊന്നു, നഷ്ടപരിഹാരം വേണം, കര്‍ണാടകയിൽ ഉപരോധം

കൽപ്പറ്റ : കര്‍ണ്ണാടകയിലെ ഇഞ്ചിപ്പാടത്ത് മുട്ടില്‍ സ്വദേശിയായ വയോധികനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. കാര്യമ്പാടി സ്വദേശി മനോജിന്റെ എച്ച് ഡി കോട്ടയിലുള്ള കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു ബാലന്‍. ഇന്ന് രാവിലെ ഏഴരയോടെ എച്ച് ഡി കോട്ട എടയാളയില്‍ വെച്ചാണ് സംഭവം. 

ഇഞ്ചിത്തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ബാലനെ കൊലപ്പെടുത്തിയ ശേഷവും വയലില്‍ തന്ന നിലയുറപ്പിച്ച ആനയെ കൂടുതല്‍ ആളുകളെത്തിയാണ് പ്രദേശത്ത് നിന്ന് തുരത്തിയത്. 

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും മലയാളികളടക്കമുള്ള തൊഴിലാളികളും പ്രദേശത്ത് റോഡ് ഉപരോധിക്കുകയാണ്. പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ജനപ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

‘താന്‍ ആരാണ്? എവിടെനിന്ന് വരുന്നു?’ -മോദിയെ കുറിച്ചുള്ള പുസ്തകത്തെ വിമര്‍ശിച്ച വിദ്യാര്‍ഥിയോട് പ്രഫസറുടെ ചോദ്യം

കാസര്‍കോട്: ‘താന്‍ എവിടെനിന്നാണ് വരുന്നത് എന്ന് എനിക്കറിയാം’-‘മോദി@20’ എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ പുസ്തകത്തിന്റ ഉള്ളടക്കത്തെ വിമര്‍ശിച്ച വിദ്യാര്‍ഥിയോട് മുഖ്യാതിഥി പഞ്ചാബി സര്‍വകലശാലയിലെ പ്രൊഫ.

ഡോ. ഡി.പി സിംഗിന്റെ മറുപടി അതായിരുന്നു. ആഗസ്റ്റ് അഞ്ചിനു കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ ‘ഇന്ത്യന്‍ അപ്രോച്ചസ് ടു ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് കമ്മ്യുണിറ്റ് ഡവലപ്മെന്റ് എന്ന പരിപടിക്കിടെയാണ് ‘മോദി@20’ എന്ന പുസ്തകത്തെ കുറിച്ച ചര്‍ച്ച അജണ്ടയിലില്ലാതെ തിരുകി കയറ്റിയത്.

‘മോദിയെ വിമര്‍ശിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് നാണം കെടുത്തണമെന്നും എല്ലാം രാഷ്ട്രീയമായി കാണുന്നവര്‍ മനോരോഗികളാണെന്നും’ ഡി.പി സിങ് പറഞ്ഞതോടെ വിദ്യാര്‍ഥികളില്‍ രോഷം അണപൊട്ടി. പിന്നാലെ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ എം.എസ്.ഡബ്ല്യൂ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ഡി.എസ്.എ നേതാവുമായ റിജാസ് എം. സിദ്ദിഖ് എഴുന്നേറ്റു നിന്നു. സംഗതി പന്തിയല്ലെന്ന് തോന്നിയതോടെ ചര്‍ച്ച വി.സി ഡോ. എച്ച്‌. വെങ്കിടേശ്വര്‍ലു വിലക്കി. ടീ ബ്രേക്ക് സമയത്ത് നേരിട്ട് ആവാം എന്ന് പറഞ്ഞതോടെ വിദ്യാര്‍ഥി ടീ ബ്രേക്ക് സമയത്ത് ഡി.പി. സിംഗിനടുത്ത് എത്തി. ‘താങ്കള്‍ പേരെടുത്ത് നാണംകെടുത്തണം എന്ന് പറഞ്ഞ കൂട്ടത്തില്‍ പെട്ടയാളാണ് താന്‍’ എന്ന ആമുഖത്തോടെ സംസാരം തുടങ്ങിയപ്പോള്‍ ‘ഉത്തരം പറയാതിരിക്കാനുള്ള അവകാശവും തനിക്കുണ്ട്’ എന്ന് ഡി.പി. സിംഗ് മറുപടി പറഞ്ഞു.

ഇതോടെ മോദിക്കെതിരെ ചോദ്യങ്ങളുമായി എത്തിയ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. ഡി.പി. സിംഗിനെ വിദ്യാര്‍ഥികള്‍ ചോദ്യങ്ങളുമായി വളഞ്ഞു. അധ്യാപകര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. രണ്ടാമതും തന്റെ ചോദ്യങ്ങളുമായി റിജാസ് എത്തിയപ്പോഴാണ് ‘താന്‍ ആരാണെന്നും എവിടെനിന്നും വരുന്നു’വെന്ന ചോദ്യവുമായി ഡി.പി. സിംഗ് നേരിട്ടത്. അങ്ങനെ പറഞ്ഞതിനു മാപ്പു പറയണമെന്ന് റിജാസ് പറഞ്ഞു. പിന്നാലെ മറ്റ് വദ്യാര്‍ഥികളുടെ പ്രതിഷേധവും കാമ്ബസില്‍ ഉണ്ടായി. അധ്യാപകര്‍ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

ന്യൂനപക്ഷ വേട്ട, കടം എഴുതി തള്ളല്‍, ഗുജറാത്ത് കലാപം തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് പുസ്തകത്തെ വിദ്യാര്‍ഥികള്‍ വിമര്‍ശിച്ചത്. ‘മോദി@20’ എന്ന പുസ്തകം ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള 20 വര്‍ഷത്തെ മോദി ഭരണത്തെ കുറിച്ച പ്രമുഖരുടെ വിലയിരുത്തലാണ്. ബി.ജെ.പി ദേശീയതലത്തില്‍ ആരംഭിച്ച കാമ്ബയിന്‍, പാര്‍ട്ടിക്ക് സ്വാധനീമുള്ള മറ്റുകാമ്ബസുകളില്‍ പ്രത്യേക പരിപാടിയായി സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍, കാസര്‍കോട് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതി അജണ്ടയില്‍ ഇല്ലാതെ തിരുകി കയറ്റുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group