Home Featured ആപ്പുകൾ ‘ആപ്പാകുമ്ബോൾ’; ട്രൂകോളർ ആപ്പ് ഒഴിവാക്കാൻ ചെയ്യേണ്ടത്

ആപ്പുകൾ ‘ആപ്പാകുമ്ബോൾ’; ട്രൂകോളർ ആപ്പ് ഒഴിവാക്കാൻ ചെയ്യേണ്ടത്

സ്പാം കോളുകളെയും അജ്ഞാത കോളുകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുക എന്നതാണ് ട്രൂകോളർ ആപ്പിന്റെ ലക്ഷ്യം.അതിന്റെ സഹായത്തോടെ, നിങ്ങൾക്ക് ഒരു കോളറുടെ ഐഡന്റിറ്റി കണ്ടെത്താൻ കഴിയും.അതായത്, വിളിക്കുന്നയാൾ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇത് നിങ്ങൾക്ക് നൽകുന്നു.അറിയാത്ത നമ്ബരുകളിൽ നിന്നും വരുന്ന കോളുകൾ എടുക്കാതെ തന്നെ വിളിക്കുന്നയാളുടെ പേര് ട്രൂകോളറിലൂടെ അറിയാം എന്നതാണ് ഇതിന്റെ മേൻമ.

എന്നാൽ ഉപയോക്താക്കളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിന്നുള്ള കോൺടാക്റ്റ് വിശദാംശങ്ങളും ട്രൂകോളർ ക്ലൗഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.അതായത് ദുരുപയോഗംചെയ്യുന്നുണ്ടെന്ന്. ട്രൂകോളറിൽ നിന്ന് നിങ്ങളുടെ പേരും നമ്ബറും എന്നെന്നേക്കുമായി നീക്കം ചെയ്യാൻ കഴിയുന്ന രണ്ട് മാർഗ്ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.ആദ്യം നിങ്ങൾ ട്രൂകോളർ ആപ്പ് തുറക്കുക.

ഇതിനകം ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ, ഇവിടെ ലോഗിൻ ചെയ്യേണ്ടതുണ്ട്.ഹാംബർഗർ ഐക്കണിലേക്ക് പോകണം. ഇവിടെ നിങ്ങൾക്ക് സെറ്റിംഗ് ഓപ്ഷൻ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുക. പ്രൈവസി സെന്റർ എന്ന ഓപ്ഷൻ സെലക്ടറ്റ് ചെയ്യണം. ഇവിടെ Deactivate എന്ന ഓപ്ഷൻ ലഭിക്കും. ഇതിൽ ക്ലിക്ക് ചെയ്യണം.

അല്ലെങ്കിൽ അൺലിസ്റ്റിന്റെ സഹായം തേടണം. ഇതിനായി ഉപയോക്താക്കൾ https://www.truecaller.com/unlisting/ എന്നതിലേക്ക് പോകേണ്ടതുണ്ട്.ഇവിടെ നിങ്ങളുടെ രാജ്യത്തിന്റെ കോഡിനൊപ്പം മൊബൈൽ നമ്ബർ നൽകണം.

തുടർന്ന് അൺലിസ്റ്റ് ക്ലിക്ക് ചെയ്യുക. ഇതുവഴി ട്രൂകോളറിൽ നിന്ന് നിങ്ങളുടെ നമ്ബർ നീക്കം ചെയ്യാം.ഇതിന് ശേഷവും നിങ്ങൾ ട്രൂകോളറിൽ നമ്ബർ കാണുന്നുവെങ്കിൽ, അത് ഹിസ്റ്ററി അല്ലെങ്കിൽ കാഷെ മെമ്മറി മൂലമാണ്. അവ ഡിലീറ്റ് ചെയ്യുന്നതോടെ, നിങ്ങളുടെ പേര് മറയ്ക്കപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group