ജോലിമുതല്‍ പഠനവും ഷോപ്പിംഗും വരെ ഏതാണ്ട് പൂര്‍ണമായും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പാസ്‌വേഡുകള്‍ വളരെ അത്യാവശ്യമായ ഒന്നുതന്നെയാണ്.എന്നാല്‍ മറ്റുളളവര്‍ നമ്മുടെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കാതിരിക്കാന്‍ മാത്രമല്ല പലവിധ തട്ടിപ്പുകളെയും തടയാന്‍കൂടിയുളളതാകണം നാം സെറ്റ് ചെയ്യുന്ന പാസ്‌വേഡുകള്‍. പലരും ഇക്കാര്യങ്ങള്‍ അധികം ശ്രദ്ധിക്കാറില്ല.
ഇപ്പോഴും പഴയകാലത്തെ 123456 തരം പാസ്‌വേഡും പാസവേഡ് എന്നതും സ്വന്തം വീട്ടുപേരും ഫോണ്‍നമ്ബരും പാസ്‌വേഡാക്കുന്നവരും കുറവല്ല. അറിയേണ്ട കാര്യമെന്തെന്നാല്‍ സൈബര്‍ ക്രിമിനലുകള്‍ക്കും ഹാക്കര്‍മാര്‍ക്കും ഇത്തരത്തില്‍ വീക്കായ പാസ്‌വേഡും 11 അക്ക പാസ്‌വേഡുകളും തുറന്ന് കയറാന്‍ വെറും രണ്ട് സെക്കന്റ് മതി എന്നതാണ്.സൈബര്‍ സുരക്ഷാകമ്ബനിയായ ബിറ്റ്ഡിഫെന്‍ഡര്‍ ഡയറക്‌ടറായ അലക്‌സ് ബാലന്‍ പറയുന്നതനുസരിച്ച് അല്‍പം കടുപ്പമേറിയ, നമ്ബരുകളും ചിഹ്നങ്ങളും അപ്പര്‍കേസ് ലോവര്‍കേസ് അക്ഷരങ്ങളും ചേര്‍ന്നതാണ് പാസ്‌വേഡെങ്കില്‍ ഇവ ഹാക്ക് ചെയ്യാന്‍ ഏറെ സമയം വേണ്ടിവരുമെന്നാണ്. സുരക്ഷിതമാണെങ്കില്‍ പേടിക്കാനേ ഇല്ല.
എന്നാല്‍ ഇത്തരം പ്രയാസമേറിയ പാസ്‌വേഡുകള്‍ നല്ലതാണെങ്കിലും മറന്നുപോകും എന്ന ഒറ്റ കാരണത്താല്‍ പലരും അതിന് തയ്യാറാകില്ല.എന്നാല്‍ ഇനിയിപ്പോള്‍ ആ പേടി വേണ്ട. പാസ്‌വേഡ് മാനേജര്‍ ആപ്പുകള്‍ ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും. ഒരിക്കല്‍ ഓര്‍ത്തുകഴിഞ്ഞാല്‍ അടുത്തതവണ ആപ്പ് ഉപയോഗിക്കുമ്ബോള്‍ പാസ്‌വേഡ് മാനേജര്‍ തനിയെ അവ ഓര്‍മ്മിപ്പിക്കും. കാര്യം ഇവ വളരെ ഉപയോഗപ്രദമാണെങ്കിലും ബ്രിട്ടണില്‍ പോലും അഞ്ചിലൊരാള്‍ മാത്രമേ ഇത്തരം പാസ്‌വേഡ് മാനേജര്‍ ഉപയോഗിക്കുന്നുളളു.ഇത്തരം ആപ്പുകള്‍ പാസ്‌വേഡുകള്‍ മോഷ്‌ടിക്കുമോ എന്ന പലരുടെയും ഭയമാണ് ഇതിനുകാരണം. എന്നാല്‍ ഇവ സുരക്ഷിതമാണ്.
ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്‌ത് വിവിധ വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്‌താല്‍ ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. വിവിധ ആപ്പുകള്‍ക്ക് ശക്തമായ പാസ്‌വേഡുകള്‍ നല്‍കാന്‍ ആപ്പ് സഹായിക്കും. അവ ഓരോ തവണ ഉപയോഗിക്കുമ്ബോഴും പാസ്‌വേഡ് തനിയെ നല്‍കും.ഹാക്കര്‍മാര്‍ക്ക് ഫേസ്‌ബുക്കില്‍ ലോഗിന്‍ ചെയ്യാനോ, ലിങ്ക് വഴി തട്ടിപ്പ് നടത്താനോ പാസ്‌വേഡ് മാനേജര്‍ വഴി കഴിയില്ല. പാസ്‌വേഡ് മാനേജര്‍ ഓരോ ലോഗിനിന്റെയും വ്യത്യസ്‌ത പാസ്‌വേഡുകള്‍ എന്‍ക്രിപ്‌റ്റ് ചെയ്‌ത് സൂക്ഷിക്കും. ഉപഭോക്താവ് മാസ്‌റ്റര്‍ പാസ്‌വേഡ് നല്‍കിയാലെ ഇത് ലോഗിന്‍ ചെയ്യാനാകൂ. ആപ്പിളിന്റെ ആപ്പിള്‍ കീചെയിനും ആന്‍ഡ്രോയിഡില്‍ ക്രോമും പാസ്‌വേഡ് മാനേജര്‍മാര്‍ തന്നെയാണ്. എന്നാല്‍ അവയ്‌ക്ക് ശക്തമായ സുരക്ഷ നല്‍കാന്‍ കഴിയില്ല.പാസ്‌വേഡ് മാനേജറില്‍ അല്‍പം ശക്തമായ നീളമേറിയ മാസ്‌റ്റര്‍ പാസ്‌വേഡ് നല്‍കിയാല്‍ അവ മികച്ച സുരക്ഷ നല്‍കും. ഇനി അഥവാ മുതിര്‍ന്ന ഒരാള്‍ക്ക് വേണ്ടി പാസ്‌വേഡ് മാനേജര്‍ സെറ്റ് ചെയ്യാന്‍ പ്രയാസമാണെങ്കില്‍ ഇവ സെറ്റ് ചെയ്‌ത ശേഷം ഒരു പാസ്‌വേഡ് ബുക്ക് തയ്യാറാക്കി എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്. വെര്‍ച്വല്‍ ബുക്ക് തയ്യാറാക്കി സൂക്ഷിക്കുന്നതും നല്ലതാണ്.