Home Featured Aadhaar തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി UIDAI; ആധാർ നമ്ബർ വ്യാജമാണോ എന്ന് ഓൺലൈനായി എങ്ങനെ അറിയാം?

Aadhaar തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി UIDAI; ആധാർ നമ്ബർ വ്യാജമാണോ എന്ന് ഓൺലൈനായി എങ്ങനെ അറിയാം?

രാജ്യത്തെ ഓരോ വ്യക്തിയെയും സംബന്ധിച്ചിടത്തോളം, ഇന്ന് ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ് (Aadhaar card). ഈ 12 അക്ക നമ്ബർ ഓരോ ഇന്ത്യൻ പൗരന്റെയും ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ആധാറിന്റെ പ്രാധാന്യം ഉയർന്നതോടെ വ്യാജ ആധാർ കാർഡുകളും (Fake Aadhaar) ആധാർ നമ്ബറുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൂടി വരികയാണ്.

പല ഗുരുതരമായ കുറ്റകൃത്യങ്ങളും ചെയ്യാൻ ഇപ്പോൾ വ്യാജ ആധാർ നമ്ബറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് ഉപയോക്താവ് അറിയാതെ അവരുടെ പേരിൽ കുറ്റകൃത്യങ്ങൾ ചെയ്യുക എന്ന തന്ത്രമാണ് തട്ടിപ്പുകാർ പലപ്പോഴും സ്വീകർക്കുന്നത്.

ഇത്തരം തട്ടിപ്പുകാരെ സംബന്ധിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ (UIDAI) ആധാർ ഉപയോക്താക്കൾക്ക് തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.മാർച്ച് 25 ന് ഒരു ട്വീറ്റിലൂടെ, എല്ലാ ആധാർ ഉപയോക്താക്കളും തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് യുഐഡിഎഐ മുന്നറിയിപ്പ് നൽകിയിരുന്നു.

“ഏത് ആധാർ നമ്ബറും ഓൺലൈനായും ഓഫ്ലൈനായും സ്ഥിരീകരിക്കാവുന്നതാണ്. ഓഫ്ലൈനായി ആധാർ നമ്ബർ സ്ഥിരീകരിക്കുന്നതിനായി ഇ ആധാറിലെയോ ആധാർ കാർഡിലെയോ അല്ലെങ്കിൽ ആധാർ പിവിസി കാർഡിലെയോ ക്യുആർ കോഡ് സ്കാൻ ചെയ്യുക. ഓൺലൈനായി സ്ഥിരീകരിക്കുന്നതിന്https://myaadhaar.uidai.gov.in/verifyAadhaar m ലിങ്കിൽ കയറി 12 അക്ക ആധാർ നമ്ബർ നൽകുക” ട്വീറ്റിൽ പറയുന്നു.

ആധാർ കാർഡിന്റെ ആധികാരികത ഓൺലൈനായും ഓഫ്ലൈനായും പരിശോധിക്കുന്നതിനുള്ള സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഇതിനകം തന്നെ സജ്ജീകരിച്ചിട്ടുണ്ടെന്ന് യുഐഡിഎഐയുടെ വെബ്സൈറ്റിലും പറയുന്നുണ്ട്. ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുന്ന ആധാർനമ്ബർ യുഐഡിഎഐ നൽകിയതാണോ അല്ലയോ എന്ന് പരിശോധിക്കാൻ സഹായിക്കുന്ന സേവനം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്” എന്ന് വെബ്സൈറ്റിൽ പറയുന്നു.

ഓൺലൈനായി വ്യാജ ആധാർ എങ്ങനെ തിരിച്ചറിയാം?

ഘട്ടം 1: നിങ്ങളുടെ കൈവശമുള്ള ആധാർ നമ്ബർ യഥാർത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കുന്നതിന് ആദ്യം യുഐഡിഎഐയുടെഔദ്യോഗിക വെബ്സൈറ്റായhttps://resident.uidai.gov.in/offlineaadhaar സന്ദർശിക്കുക.

ഘട്ടം 2: ഇതിന് ശേഷം, ‘ആധാർ വെരിഫൈ’ എന്നഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് നേരിട്ട്https://myaadhaar.uidai.gov.in/verifyAadhaar എന്ന

ലിങ്കിലേക്ക് പോയും ആധാറിന്റെ ആധികാരികത പരിശോധിക്കാൻ കഴിയും.

ഘട്ടം 3: ഇതിന് ശേഷം 12 അക്ക ആധാർ നമ്ബറോ

16 അക്ക വെർച്വൽ ഐഡിയോ നൽകുക.

ഘട്ടം 4: ഈ നമ്ബർ നൽകിയതിന് ശേഷം സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സുരക്ഷാ കോഡ് നൽകുക. തുടർന്ന് ഒരു ഒറ്റത്തവണ പാഡ് അഥവാ ഒടിപി ആവശ്യപ്പെടുക. നിങ്ങൾക്ക്ടിഒടിപിയും (TOTP) തിരഞ്ഞെടുക്കാം.

ഘട്ടം 5: ഒടിപി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്ബറിൽ ലഭിക്കും. വെബ്സൈറ്റിൽ ഈ ഒടിപി നൽകുക.

ഘട്ടം 6: തുടർന്ന് നിങ്ങൾ ഒരു പുതിയ പേജിലേക്ക് എത്തും, അവിടെ നിങ്ങളുടെ ആധാർ നമ്ബർ സാധുത (Valid) ഉള്ളതാണോ അല്ലയോ എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം ലഭിക്കും.

ഘട്ടം 7: ഈ സന്ദേശത്തോടൊപ്പം ബന്ധപ്പെട്ട ആധാർ കാർഡിൽ ഉൾപ്പെടുന്ന പേര്, സംസ്ഥാനം, പ്രായം, ലിംഗഭേദം, മറ്റ് വിശദാംശങ്ങൾ എന്നിവയും കാണാൻ കഴിയും. ഈ വിശദാംശങ്ങളെല്ലാം പരിശോധിക്കുമ്ബോൾ നിങ്ങളുടെ കൈവശമുള്ള ആധാർ നമ്ബർ വ്യാജമാണോ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാൻ കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group