സിലിക്കണ്‍ സിറ്റിയിലെ 58 സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. സിറ്റിയില്‍ മഹാദേവ്പുർ, ബൊമ്മനഹള്ളി, യലഹങ്ക, ദാസറഹള്ളി എന്നിവിടങ്ങളിലാണ് വെള്ളം കിട്ടാക്കനിയാകുന്നത്.ബംഗളൂരു പ്രദേശത്ത് പ്രതിവർഷം 19 ടി.എം.സി വെള്ളം അനുവദിക്കുകയും പ്രതിദിനം 1,472 എം.എല്‍.ഡി വെള്ളം വിതരണം നടത്തുകയും ചെയ്യുന്നു. ഫെബ്രുവരി മുതല്‍ ജൂലൈ വരെ 9.48 ടി.എം.സി വെള്ളമാണ് വേണ്ടത്.
നഗരത്തിലെ 10,955 കുഴല്‍ക്കിണറുകളില്‍ 1214 എണ്ണം വറ്റി. 3700 കുഴല്‍ക്കിണറുകളില്‍ ജലനിരപ്പ് കുറഞ്ഞു.നഗരത്തില്‍ ജലക്ഷാമമുള്ളിടത്ത് 200 മുതല്‍ 300 വരെ ടാങ്കറുകള്‍ ഉപയോഗിച്ച് സൗജന്യമായി വെള്ളം വിതരണം ചെയ്യാൻ ബി.ബി.എം.പിയും ജലമണ്ഡലവും തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഇതിനായി സ്വകാര്യവ്യക്തികളില്‍ നിന്ന് ടാങ്കറുകള്‍ ഏറ്റെടുക്കും. സ്വകാര്യ വ്യക്തികളില്‍നിന്ന് വാങ്ങുന്ന 200 ടാങ്കറുകളില്‍ 100 ടാങ്കറുകള്‍ 110 വില്ലേജുകള്‍ക്കും ബാക്കി 100 ടാങ്കറുകള്‍ ജലപ്രശ്നമുള്ള മധ്യമേഖലകളില്‍ ജലവിതരണത്തിനും ഉപയോഗിക്കും.
കൂടാതെ ജലബോർഡിന്റെ 68 ടാങ്കറുകള്‍ ഉപയോഗിക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തില്‍ മൂവായിരത്തോളം ടാങ്കറുകള്‍ ഉണ്ട്. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ എല്ലാ ടാങ്കറുകളും ദുരന്തനിവാരണ നിയമപ്രകാരം പിടിച്ചെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ട്രെയിൻ യാത്രക്കാര്‍ക്ക് ബംമ്ബര്‍; പാസഞ്ചര്‍ നിരക്കുകള്‍ കുത്തനെ കുറച്ച് റെയില്‍വേ
ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയില്‍വേ. പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു.ടിക്കറ്റ് നിരക്കില്‍ 40 മുതല്‍ 50 ശതമാനം വരെ കുറയും. അണ് റിസർവ്ഡ് ടിക്കറ്റ് വില്പന ആപ്പില്‍ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തിയതോടെയാണ് പുതിയ മാറ്റം.നിലവില്‍ പാസഞ്ചർ എക്സ്പ്രസുകളില്‍ 30 രൂപയാണ് കുറഞ്ഞ നിരക്ക്. പാസഞ്ചർ എന്ന് മാത്രമായി പേരുമാറ്റുന്നതോടെ ഇത് 10 രൂപയായി കുറഞ്ഞു. യുടിഎസ് വഴി നിരക്ക ഈടാക്കി തുടങ്ങി.കോവിഡ് ലോക്ക്ഡൗണിന് ശേഷമാണ് പാസഞ്ചർ, മെമു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയതും നിരക്കുകള്‍ വർദ്ധിപ്പിച്ചതും. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. കഴിഞ്ഞ ദിവസം നോർത്തേണ്‍ റെയില്‍വേയും നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.