Home Featured ജലക്ഷാമം : ബെംഗളൂരുവിലെ ഐ.പി.എൽ. മത്സരങ്ങളെ ബാധിച്ചേക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ.

ജലക്ഷാമം : ബെംഗളൂരുവിലെ ഐ.പി.എൽ. മത്സരങ്ങളെ ബാധിച്ചേക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ.

ബെംഗളൂരു: ബെംഗളൂരു നേരിടുന്ന ജല പ്രതിസന്ധി ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഐ.പി.എൽ. മത്സരങ്ങളെ ബാധിക്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. ബെംഗളൂരുവിലെ ഐ.പി.എൽ. മത്സരങ്ങൾ മാറ്റണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. എന്നാൽ, നിലവിൽ മത്സരംനടത്തുന്നതിന് വെല്ലുവിളിയില്ലെന്നും വെള്ളം ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അസോസിയേഷൻ സി.ഇ.ഒ. ശുബേന്ദു ഘോഷ് പറഞ്ഞു.

വാഹനംകഴുകാനും പൂന്തോട്ടംനനയ്ക്കാനും ശുചിയാക്കിയ വെള്ളം ഉപയോഗിക്കരുതെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ചിന്നസ്വാമി സ്റ്റേഡിയം പരിസരത്തുള്ള മലിനജലശുചീകരണ പ്ലാന്റിൽനിന്നുള്ള വെള്ളം മൈതാനംനനയ്ക്കാൻ തികയുമെന്ന് ഘോഷ് പറഞ്ഞു.നിലവിൽ ശുചീകരണ പ്ലാന്റിലെ വെള്ളമാണ് മൈതാനത്തെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.മത്സരങ്ങൾനടക്കുമ്പോൾ 10,000 മുതൽ 15,000 ലിറ്റർവരെ വെള്ളം ആവശ്യമായിവരും. ഇത്രയുംവെള്ളം പ്ലാന്റിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 25-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ഐ.പി.എൽ. മത്സരം. മാർച്ച് 29, ഏപ്രിൽ രണ്ട് തീയതികളിലും മത്സരം നടക്കും.

എന്നെ വിവാഹം കഴിക്കാമോ ?’; ഓണ്‍ലൈൻ ക്ലാസിനിടെ ടീച്ചറോട് അധ്യാപകന്റെ വിവാഹാഭ്യര്‍ത്ഥന, വീഡിയോ വൈറലായതോടെ ആശംസയും വിമര്‍ശനവും

പല പ്രണയാഭ്യർത്ഥനകളുടെയും വീഡിയോകള്‍ വൈറലായി മാറാറുണ്ട്. പലരും അത്തരത്തില്‍ തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നത് ഒരു പക്ഷെ പാർക്കുകളിലോ ബീച്ചിലോ എന്തിന് സ്റ്റേഡിയത്തില്‍ വച്ചോ ആയിരിക്കും.എന്നാല്‍ ഇവിടെ ഒരു ഓണ്‍ലൈൻ ക്ലാസിനിടെ കൂടെ പഠിപ്പിക്കുന്ന ടീച്ചറോട് ഒരു സർ തന്റെ പ്രണയം തുറന്നു പറഞ്ഞതും വിവാഹം കഴിക്കാമോ എന്ന് ചോദിച്ചതുമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.തത്സമയ ക്ലാസിനിടെ തന്‍റെ സഹപ്രവർത്തകയോട് വിവാഹാഭ്യർത്ഥന നടത്തിയ അധ്യാപകന്‍റെ വീഡിയോ ആണ് സാമൂഹിക മാധ്യമമായ എക്സില്‍ വൈറലായി മാറിയത്. ഓണ്‍ലൈൻ ക്ലാസിനിടെയാണ് അധ്യാപകന്‍ വിവാഹാഭ്യർത്ഥന നടത്തിയത്.

Adda247-ലെ അധ്യാപകനായ നവനീത് തിവാരിയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് തന്നോടൊപ്പം തത്സമയ സെക്ഷനില്‍ ക്ലാസ് എടുത്തുകൊണ്ടിരുന്ന സോന ശർമ്മയോട് വിവാഹാഭ്യർത്ഥന നടത്തിയത്. നവനീത് ചെയ്തത് പ്രൊഫഷണലിസത്തിന് ചേർന്ന പ്രവർത്തിയാണോ എന്ന ചർച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നത്. Shekhar Dutt എന്ന എക്സ് ഉപയോക്താവാണ് ‘വിവാഹത്തിന്‍റെ പരിണാമം’ എന്ന കുറിപ്പോടെ വീഡിയോ പങ്കവച്ചത്.തങ്ങളുടെ വിദ്യാർത്ഥികളെ സാക്ഷിയാക്കി നവനീത് നടത്തിയ വിവാഹ അഭ്യർത്ഥന ഇങ്ങനെ ആയിരുന്നു: “എന്‍റെ പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും നിങ്ങളുടെ പിന്തുണ ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാക്കാലവും എന്നെ പിന്തുണയ്ക്കുക.

തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നൊന്നും പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. സോന മാഡം എനിക്ക് നിങ്ങളോട് ചോദിക്കാനുണ്ട്, നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?” സഹാധ്യാപകന്‍റെ ഭാഗത്ത് നിന്നുമുണ്ടായ ഈ അപ്രതീക്ഷിത ചോദ്യത്തില്‍ സോന ശർമ്മ പതറിപ്പോകുന്നതും എന്തു പറയണമെന്നറിയാതെ ആദ്യം വാക്കുകകള്‍ക്കായി പാടുപെടുന്നതും വീഡിയോയില്‍ കാണാം.ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അവർ പറയുന്നതും അധ്യാപകന്‍റെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ട് അതേ എന്ന് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എന്ന് മാത്രമല്ല, ഇരുവരെയും വിമർശിച്ച്‌ കൊണ്ട് നിരവധി ആളുകള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ഇതാണോ അധ്യാപനം എന്നായിരുന്നു കൂടുതല്‍ ആളുകള്‍ ഉയർത്തിയ ചോദ്യം. എന്നാല്‍, ചുരുക്കം ചിലർ ഇരുവരെയും സപ്പോർട്ട് ചെയ്യാനും ആശംസകളും അറിയിക്കാനും മടി കാണിച്ചില്ല.

You may also like

error: Content is protected !!
Join Our WhatsApp Group