Home Featured വേനൽ കനക്കുന്നു;ബംഗളുരു നഗരത്തിൽ ജല വൈദ്യുതി വിതരണം അവതാളത്തിൽ കൂടാതെ അപ്രഖ്യാപിത പവർകട്ടും

വേനൽ കനക്കുന്നു;ബംഗളുരു നഗരത്തിൽ ജല വൈദ്യുതി വിതരണം അവതാളത്തിൽ കൂടാതെ അപ്രഖ്യാപിത പവർകട്ടും

ബെംഗളൂരു • വേനൽ ചൂടേറുന്നതിനിടെ നഗരത്തിൽ ജല വൈദ്യുതി വിതരണം അവതാളത്തിൽ. ഉപയോഗം വർധിച്ചതോടെ ബെംഗളൂരു ജല അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി)യുടെ കാവേരി ജലം പലയിടങ്ങളിലും ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. 3 മുതൽ 5 മണിക്കൂർ വരെ തുടർച്ചയായി ജലം വന്നിരുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി ഒരു മണിക്കൂർ വരെ മാത്രമേ ജലം ലഭിക്കുന്നുള്ളൂ. ആവശ്യത്തിന് തികയാത്തതിനാൽ പലരും ടാങ്കർ ജലത്തെയാണ് ആശ്രയിക്കുന്നത്. വീടുകളിലെയും ബിഡബ്ല്യുഎസ്എസ്ബി കുഴൽകിണറുകളിലെയും ജലം വറ്റിയതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. പ്രതിദിനം 1450 ദശലക്ഷം ലീറ്റർ ജലമാണ് ബിഡബ്ല്യുഎസ്എസ്ബി നഗരത്തിൽ വിതരണം ചെയ്യുന്നത്. വേനലിൽ ഉപയോഗം വർധിച്ചതോടെ അധികമായി 25 ദശലക്ഷം ലീറ്റർ ജലമാണ് ബിഡബ്ല്യുഎസ്എസ്ബി മണ്ഡ്യ ടികെ ഹള്ളി സംഭരണിയിൽ നിന്ന് അധികമായി പമ്പ് ചെയ്യുന്നത്.കഴിഞ്ഞ രണ്ടാഴ്ചയായി അപ്രഖ്യാപിത പവർകട്ട് തുടരുന്നതും നഗരജീവിതം ദുസഹമാക്കുന്നു.വാരാന്ത്യങ്ങളിൽ തുടർച്ചയായി 5 മണി ക്കൂർ വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധഭാഗങ്ങളിൽ വൈദ്യുതി വിതരണം തുടങ്ങിയത്. ഭൂഗർഭ കേബിളുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി നിയന്ത്രണമെന്നാണ് ബെസ്കോം വിശദീകരണം.എന്നാൽ രാത്രിയിൽ ഉൾപ്പെടെ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ അധികൃതർക്ക് കഴിയുന്നില്ല.പ്രതിദിനം 4143 മെഗാവാട്ട് വൈദ്യുതിയാണ് ബെസ്കോം വിതരണം ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഓഫീസുകളുടെ പ്രവർത്തനം പൂർണ തോതിലായതിനാൽ വൈദ്യുതി ഉപയോഗവും വർധിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group