Home Featured ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കു വർധിപ്പിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കു വർധിപ്പിക്കാനൊരുങ്ങി സർക്കാർ.

ബെംഗളൂരു : ബെംഗളൂരുവിൽ വെള്ളത്തിന്റെ നിരക്കു വർധിപ്പിക്കാനൊരുങ്ങി സർക്കാർ. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവെറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) നേരിടുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്താണ് നിരക്കുവർധിപ്പിക്കുന്നത്. കഴിഞ്ഞ 14 വർഷമായി നിരക്കു വർധിപ്പിച്ചിട്ടില്ലെന്നും അതിനാൽ ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.നിരക്കുവർധന ഒഴിച്ചു കൂടാനാവാത്തതാണ്. സാമ്പത്തികപ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളംകൊടുക്കാനും വൈദ്യുതി ബിൽ അടയ്ക്കാനും ബോർഡ് ബുദ്ധിമുട്ടുകയാണ്.

നഗരത്തിൽ ജലവിതരണമുറപ്പാക്കാൻ വിതരണശൃംഖല വ്യാപിപ്പിക്കേണ്ടതുണ്ട്. വായ്‌പകളെടുത്താണ് ഇവ സാധ്യമാക്കുന്നത്. നിരക്കുവർധനകൂടാതെ ജല അതോറിറ്റിക്ക് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും ശിവകുമാർ പറഞ്ഞു. വിവിധ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് നിരക്കുവർധനവ് ഒരുപോലെയായിരിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു.കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ വൈദ്യുതിനിരക്ക് പലതവണ വർധിപ്പിച്ചിട്ടുണ്ട്. ഇത് ജല അതോറിറ്റിക്ക് ബാധ്യതയായി. പ്രാദേശികമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്ന പുതിയകമ്പനിയെ ചുമതലപ്പെടുത്താനുള്ള ആലോചനയും സർക്കാരിനുണ്ട്.

സൗരോർജം വഴിയും മറ്റു മാർഗങ്ങളിലൂടെയും ചെലവുകുറയ്ക്കാൻ ബോർഡിനു സാധിക്കുമെന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് ജലവിതരണം സ്വകാര്യവത്കരിക്കാനുള്ള നിർദേശത്തിന് ഒരിക്കലും അംഗീകാരംനൽകില്ല. ജെ.എച്ച്. പട്ടേലിന്റെയും എസ്.എം. കൃഷ്‌യുടെയും ഭരണകാലത്താണ് ജലവിതരണം സ്വകാര്യവത്കരിക്കുന്നതിനുള്ള നിർദേശം ഉയർന്നുവന്നത്. എന്നാൽ, വിവിധരാജ്യങ്ങളിലെ ജലവിതരണസമ്പ്രദായം താൻ പഠിച്ചിട്ടുണ്ടെന്നും സ്വകാര്യവത്കരണം ബെംഗളൂരുവിന് യോജിച്ചതല്ലെന്നും ശിവകുമാർ വ്യക്തമാക്കി.

എസ്.എം. കൃഷ്ണയുടെ ഭരണകാലത്താണ് ജലവിതരണം സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച് വലിയചർച്ചകൾ വന്നത്. അക്കാലത്ത് നഗരവികസന മന്ത്രിയായിരുന്ന താൻ ഫ്രാൻസുൾപ്പെടെയുള്ള രാജ്യങ്ങളിൽപ്പോയി പഠനംനടത്തിയിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ്ബെംഗളൂരുവിൽ അനുയോജ്യമല്ലെന്ന് വ്യക്തമാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതെന്നും ശിവകുമാർ അറിയിച്ചു.

ഓണം യാത്രകള്‍ക്ക് ആശ്വാസം: മംഗ്ളൂറില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടി

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ മംഗ്ളൂറില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയതായി റെയില്‍വേ അറിയിച്ചു.ഓണം അടക്കമുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യുന്ന പ്രഖ്യാപനമാണ് റെയില്‍വേയില്‍ നിന്നുണ്ടായത്. ട്രെയിൻ നമ്ബർ 06041 മംഗ്ളുറു ജംഗ്ഷൻ-കൊച്ചുവേളി സ്പെഷല്‍ ഓഗസ്റ്റ് 24, 29, 31, സെപ്റ്റംബർ 5, 7, 12, 14, 19, 21, 26, 28 തീയതികളില്‍ വൈകീട്ട് 7:30ന് മംഗ്ളുറു ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.

പിറ്റേന്ന് രാവിലെ 8 മണിക്ക് കൊച്ചുവേളിയില്‍ എത്തും.ട്രെയിൻ നമ്ബർ 06042 കൊച്ചുവേളി-മംഗ്ളുറു ജംഗ്ഷൻ സ്പെഷല്‍ ഓഗസ്റ്റ് 25, 30, സെപ്റ്റംബർ 1, 6, 8, 13, 15, 20, 22, 27, 29 തീയതികളില്‍ വൈകീട്ട് 6:40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗ്ളുറു ജംഗ്ഷനില്‍ എത്തും.14 സ്ലീപ്പർ ക്ലാസ് കോച്ചുകള്‍, 3 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, 2 ലഗേജ് കം ബ്രേക്ക് വാനുകള്‍ എന്നിവയാണ് ട്രെയിനില്‍ ഉണ്ടാവുക.

You may also like

error: Content is protected !!
Join Our WhatsApp Group