ബെംഗളൂരു: ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ആൻഡ് പ്രൊസസിങ് സൊസൈറ്റിയുടെ ( ഹോപ്‌കോംസ്)സംസ്ഥാനത്തെ വിൽപ്പനകേന്ദ്രങ്ങളിൽ തണ്ണിമത്തൻ, മുന്തിരി മേള തുടങ്ങി.ഹഡ്‌സൺ സർക്കിളിലെ ഹോപ്‌കോംസ് വിൽപ്പനകേന്ദ്രത്തിൽ മന്ത്രി രാമലിംഗറെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിലുള്ളതിനേക്കാൾ 10 ശതമാനം വിലക്കുറവിലാണ് വിവിധയിനത്തിലുള്ള തണ്ണിമത്തനും മുന്തിരിയും വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.11 ഇനത്തിൽ പെട്ട മുന്തിരിയും മൂന്നിനം തണ്ണിമത്തനും മേളയിൽ ലഭിക്കും. കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതാണ് ഇവയെന്ന പ്രത്യേകതയുമുണ്ട്.കഴിഞ്ഞവർഷവും സമാനരീതിയിൽ ഹോപ്‌കോംസ് വിപണന മേള സംഘടിപ്പിച്ചിരുന്നു.
പൊതുജനങ്ങളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്.ഗ്രാമീണ മേഖലകളിലെ ചെറുകിട കർഷകർക്കും മേള വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പലയിടങ്ങളിലും തണ്ണിമത്തനും മുന്തിരിക്കും വിപണി കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരം മേഖലകളിൽ നിന്നാണ് ഹോപ്‌കോംസ് ഇവ ശേഖരിക്കുന്നത്.ഏപ്രിൽ, മേയ് മാസങ്ങളിൽ ഹോപ്‌കോംസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മാമ്പഴമേളയും സംഘടിപ്പിക്കും.
അഫ്ഗാനിസ്ഥാനില്‍ നേരിയ ഭൂചലനം; 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തേത്
അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.48 മണിക്കൂറിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഞായറാഴ്ച വൈകുന്നേരം റിക്ടർ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 4,000-ലധികം പേർ മരിക്കുകയും ആയിരത്തോളം വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമായിരുന്നു അത്.