Home Featured തടാകങ്ങൾ കരകവിഞ്ഞു;മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ വീണ്ടും വെള്ളം കയറി

തടാകങ്ങൾ കരകവിഞ്ഞു;മൈസൂരു -ബെംഗളൂരു ദേശീയപാതയിൽ വീണ്ടും വെള്ളം കയറി

മണ്ഡ്യയിൽ തടാകങ്ങൾ കരകവിഞ്ഞതോടെ മൈസൂരു ബെംഗളൂരു ദേശീയപാതയിൽ വീണ്ടും വെള്ളം കയറി. കേരളത്തിലേക്കുള്ളപ്പെടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം രാത്രി പെയ്ത് കനത്ത മഴയിൽ മണ്ഡ്യയ്ക്കും മറ്റൂരിനും ഇടയിലുള്ള ബുദ്ധന്നൂർ, ചിക്കമണ്ഡ്യ തടാകങ്ങൾ കരകവിഞ്ഞതോടെയാണ് ദേശീയ പാതയിൽ ഗതാഗതം മുടങ്ങിയത്. ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നുമുള്ള വാഹനങ്ങൾ ശ്രീരംഗപട്ടണ; ബന്നൂർ, മലവള്ളി വഴി തിരിച്ചുവിട്ടു.

മലബാർ മേഖലയിൽ നിന്ന് രാവിലെ ബെംഗളുരു വിലെത്തേണ്ട കേരള ആർടിസി ബസുകൾ വൈകിയാണ് എത്തിയത്. ഇന്നലെ രാവിലെ ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്.കഴിഞ്ഞ മാസം ബിഡദി, രാമനഗര, ചന്ന പട്ടണം എന്നിവിടങ്ങളിലും തടാകങ്ങൾ കര കവിഞ്ഞതോടെ ദേശീയപാതയിൽ ഗതാഗ തം സ്തംഭിച്ചിരുന്നു.

മൈസൂരു ബെംഗളൂരു ദേശീയപാത വീതികൂട്ടൽ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയപ്പോൾ തുടർച്ചയായ വെള്ളം കയറുന്നത് ദേശീയപാത അതോറിറ്റിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു.ചെറിയ തോടുകളും മഴവെള്ളക്കനാലുകളും അശാസ്ത്രീയമായി നികത്തി റോഡ് നിർമിച്ചതാണ് തുടർച്ചയായ വെള്ളക്കെട്ടിന് ഇടയാക്കുന്നത്.

ബുക്ക് ചെയ്ത ബര്‍ത്ത് നല്‍കാതെ അതിഥി തൊഴിലാളികള്‍; ദമ്ബതിമാര്‍ക്ക് റെയില്‍വേ 95000 രൂപ നല്‍കണം

പാലക്കാട്: ചെന്നൈ യാത്രയ്ക്കായി തീവണ്ടിയില്‍ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയ സംഭവത്തില്‍ ദമ്ബതിമാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷന്‍.95,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കമ്മിഷന്‍. കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്ബനക്കുഴിയില്‍ ഡോ. നിതിന്‍ പീറ്റര്‍, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യില്‍ ഡോ. സരിക എന്നിവര്‍ നല്‍കിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, തിരുവനന്തപുരം അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ തുടങ്ങിയവരെ എതിര്‍ കക്ഷിയാക്കിയാണ് പരാതി.

2017 സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 12.20-ന് തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസില്‍ പാലക്കാട് ജങ്ഷനില്‍നിന്ന് ചെന്നൈക്ക് യാത്രചെയ്യുന്നതിനിടെയാണ് ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയത്. ഇവര്‍ക്ക് 69, 70 നമ്ബര്‍ ബര്‍ത്തുകളാണ് അനുവദിച്ചിരുന്നത്.പാലക്കാട് ജങ്ഷനില്‍നിന്ന് ഇരുവരും വണ്ടിയില്‍ കയറിയപ്പോള്‍ ഇവര്‍ക്ക് അനുവദിച്ച 70-ാം നമ്ബര്‍ ബര്‍ത്ത് മൂന്ന് അതിഥിത്തൊഴിലാളികള്‍ ഇരുന്നിരുന്നു. കൈവശം ടിക്കറ്റ് പരിശോധകന്‍ എഴുതിക്കൊടുത്ത ടിക്കറ്റുണ്ടായിരുന്നതിനാല്‍ തൊഴിലാളികള്‍ ബെര്‍ത്തില്‍നിന്ന് മാറാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു.

69-ാം നമ്ബര്‍ ബെര്‍ത്ത് ചങ്ങല പൊട്ടിയതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. പാലക്കാട് സ്റ്റേഷന്‍ ഫോണ്‍ നമ്ബറില്‍ പരാതിപ്പെട്ടപ്പോള്‍ വണ്ടി സ്റ്റേഷന്‍ വിട്ടതിനാല്‍ ടി.ടി.ആറിനെ സമീപിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ടി.ടി.ആര്‍. യാത്രയിലുടനീളം ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.

തിരുപ്പൂര്‍, കോയമ്ബത്തൂര്‍ സ്റ്റേഷനുകളില്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെ സഹായം തേടിയെങ്കിലും കാര്യമുണ്ടായില്ല. ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂര്‍ത്തിയാക്കേണ്ടിവന്നതായും ദമ്ബതിമാര്‍ പരാതിയില്‍ പറഞ്ഞു. റെയില്‍വേ അധികൃതരുടെ വാദംകൂടി കേട്ടതിന് പിന്നാലെ ആണ് കമ്മിഷന്‍ പരാതി അംഗീകരിച്ച്‌ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്.തുകയില്‍ 50,000 രൂപ സമയത്ത് സേവനം ലഭിക്കാത്തതിലുള്ള നഷ്ടപരിഹാരമാണ്.

25,000 രൂപ വ്യാപാരപ്പിഴയും 20,000 രൂപ യാത്രക്കാര്‍ക്കുണ്ടായ മാനസികബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരത്തുകയുമാണ്. ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് വി. വിനയ് മേനോന്‍, അംഗങ്ങളായ എ. വിദ്യ, എന്‍.കെ. കൃഷ്ണന്‍കുട്ടി എന്നിവരാണ് വിധി പ്രസ്താവിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group