Home Featured മഴ: ബെംഗളൂരു-മൈസൂരു അതിവേഗപാത വെള്ളത്തിലായി.

മഴ: ബെംഗളൂരു-മൈസൂരു അതിവേഗപാത വെള്ളത്തിലായി.

ബെംഗളൂരു : ഒരാഴ്ചമുമ്പ് ഉദ്ഘാടനംചെയ്ത ബെംഗളൂരു-മൈസൂരു അതിവേഗപാതയുടെ കുറച്ചുഭാഗം കനത്തമഴയെത്തുടർന്ന് വെള്ളത്തിലായി. ഇതോടെ ശനിയാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിപെയ്ത മഴയെത്തുടർന്ന് രാമനഗരയ്ക്കും ബിഡദിക്കും ഇടയിലുള്ള സംഗബസവന ദൊഡ്ഡിയിലാണ് വെള്ളംപൊങ്ങിയത്.ഗതാഗതക്കുരുക്കുണ്ടായി ഒന്നിനുപിറകേശനിയാഴ്ച രാവിലെ വൻ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

മഴവെള്ളം ഒഴുകിപ്പോകാൻ സ്ഥലമുണ്ടായിരുന്നെങ്കിലും ചില ഗ്രാമവാസികൾ മണ്ണുപയോഗിച്ച് അടച്ചതിനാലാണ് പാതയിൽ വെള്ളപ്പൊക്കമുണ്ടായതെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ മഴപെയ്തപ്പോൾ ഇതേഭാഗത്ത് വൻതോതിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. അതിവേഗപാത പൂർത്തിയാകുമ്പോൾ ഈഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകില്ലെന്ന് കഴിഞ്ഞ ജനുവരിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.ഈമാസം 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 118 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്.

അതിവേഗപാതയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന്സർക്കാരിനുനേരെരൂക്ഷവിമർശനവുമായി യാത്രക്കാരും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളും രംഗത്തെത്തി.സാമൂഹികമാധ്യമങ്ങളിൽ വെള്ളക്കെട്ടിന്റെ ചിത്രങ്ങളുൾപ്പെടെ പോസ്റ്റുചെയ്താണ് ആളുകൾ പ്രതിഷേധിച്ചത്. പണിപൂർത്തിയാകാത്ത പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യുന്നതെന്ന് പ്രിയങ്ക് ഖാർഗെ എം.എൽ.എ. പറഞ്ഞു.

കർണാടകത്തിലെ ജനങ്ങൾ വിഡ്ഢികളാണെന്നാണോ ബി.ജെ.പി. വിചാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ബെംഗളൂരു-മൈസൂരു അതിവേഗപാത യാത്രക്കാർക്ക്പേടിസ്വപ്നമായിമാറിയെന്ന് ഡി.കെ. സുരേഷ് എം.പി. പറഞ്ഞു. 8500 കോടിയിലധികം രൂപ ചെലവഴിച്ച അതിവേഗപാതയുടെ അവസ്ഥ ഇതാണെന്നും അദ്ദേഹം പറഞ്ഞു.അതിവേഗപാതയിൽ ബിഡദിക്ക് സമീപം കഴിഞ്ഞദിവസം വലിയകുഴി രൂപപ്പെട്ടിരുന്നു.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണം’: ഹൈക്കോടതി

കൊച്ചി: ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പ്പിരിവ് കാരണം ഗതാഗത തടസം ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയുളള അപ്പീലിലാണ് കോടതി നിര്‍ദേശം നല്‍കിയത്.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം.പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണനാണ് അപ്പീല്‍ നല്‍കിയത്. 2021 മേയ് 24ന് ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് അപ്പീലിലെ ആവശ്യം. ഗതാഗത തടസമില്ലാതെ ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ എങ്ങനെ കടത്തിവിടാമെന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം എന്നാണ് വ്യവസ്ഥ. വാഹനങ്ങള്‍ 100 മീറ്ററിനുള്ളില്‍ എത്തുന്നതുവരെ ഇത് തുടരുകയും വേണം. ഇതിനായി എല്ലാ ടോള്‍ ലെയിനിലും ടോള്‍ ബൂത്തില്‍നിന്ന് 100 മീറ്റര്‍ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൂടാതെ ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധം ടോള്‍ പ്ലാസയില്‍ പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group