Home Featured ബംഗളൂരു :ജല അദാലത് ഇന്ന്

ബംഗളൂരു വാട്ടര്‍ സപ്ലൈ ആൻഡ് സ്വീവേജ് ബോര്‍ഡിന് (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴില്‍ വ്യാഴാഴ്ച ജല അദാലത് സംഘടിപ്പിക്കും.ബില്ലിങ്, ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സാനിറ്ററി കണക്ഷൻ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും അദാലത്തില്‍ അറിയിക്കാം. രാവിലെ 9.30 മുതല്‍ രാവിലെ 11 വരെയാണ് അദാലത്.ബെമല്‍ ലേഔട്ട്, കുന്ദലഹള്ളി മെയിൻ റോഡ്, എച്ച്‌.ആര്‍.ബി.ആര്‍ ലേഔട്ട്, കല്യാണ്‍ നഗര്‍, സ്വാമി വിവേകാനന്ദ റോഡ്, അള്‍സൂര്‍, എച്ച്‌.എ.എല്‍ ടെൻത് മെയിൻ റോഡ്, എച്ച്‌.എ.എല്‍ സെവൻത് ക്രോസ്, എച്ച്‌.എ.എല്‍ സെക്കൻഡ് സ്റ്റേജ്, ആര്‍.പി.സി ലേഔട്ട്, വിജയനഗര്‍, ആര്‍.ആര്‍ നഗര്‍ ഫോര്‍ത് ക്രോസ് റോഡ്, രാജാജി നഗര്‍ ഫസ്റ്റ് എൻ ബ്ലോക്ക്, എം.ഇ.ഐ ലേഔട്ട്, ഹെസര്‍ഘട്ട റോഡ്, മില്ലേഴ്സ് റോഡ്, ഹൈഗ്രൗണ്ട്, സുവര്‍ണ ഭവൻ, മര്‍ഗോസ റോഡ്, മല്ലേശ്വരം, സഹകാര്‍ നഗര്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.

പുതിയ ന്യൂനമർദ്ദം, വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും, 2 നാൾ 3 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. പുതിയ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും മഴ ശക്തമായേക്കുമെന്നാണ് സൂചന. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വടക്കൻ ജില്ലകളിലാകും കൂടുതൽ മഴ സാധ്യത. ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഈ രണ്ട് ദിവസവും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group