Home Featured ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം! നേട്ടമാഘോഷിച്ച് റൊണാള്‍ഡോ; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം- വീഡിയോ

ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം! നേട്ടമാഘോഷിച്ച് റൊണാള്‍ഡോ; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം- വീഡിയോ

by കൊസ്‌തേപ്പ്

ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ ഉറുഗ്വെയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോര്‍ച്ചുഗലിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ബോക്‌സിന് പുറത്ത് നിന്നായിരുന്നു. മറ്റൊന്ന് പെനാല്‍റ്റി കിക്കിലൂടേയും. ഖത്തര്‍ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ബ്രൂണോ. ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ബ്രൂണോ നേടിയിരുന്നു.

എന്നാല്‍ ബ്രൂണോയുടെ ആദ്യ ഗോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിന്റെ കാരണക്കാരന്‍ മറ്റാരുമല്ല, ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ. യഥാര്‍ത്ഥത്തില്‍ ബ്രൂണോ ക്രിസ്റ്റിയാനോയ്ക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ ക്രോസ് ചെയ്ത പന്തായിരുന്നു അത്. ഉയര്‍ന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ താരത്തിന് ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. തലമുടിയില്‍ ഉരസിയാണ് പന്ത് ഗോള്‍വര കടന്നത്. ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെന്‍ ഗോള്‍ കീപ്പര്‍ക്ക് ആശയകുഴപ്പമായത്. എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയില്‍ ആഘോഷവും തുടങ്ങി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തിരുത്ത് വന്നു. ബ്രൂണോയ്ക്ക് അവകാശപ്പെട്ട ഗോളാണ് അതെന്ന് ഔദ്യോഗികമായി തെളിഞ്ഞു. വീഡിയോ കാണാം… 

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പറങ്കിപ്പടയുടെ വിജയം. രണ്ടാംപാതിയുടെ തുടക്കത്തില്‍ ബ്രൂണോയുടെ ഗോളിന് മറുപടി നല്‍കാന്‍ ആവുംവിധം പൊരുതി നോക്കിയെങ്കിലും ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് മറുപടി നല്‍കാനായില്ല. പിന്നാലെ അവസാന നിമിഷം വന്ന പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ വിജയം നേടി രാജകീയമായി തന്നെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ഉറുഗ്വെയ്ക്ക് അവസാന മത്സരം ഇതോടെ നിര്‍ണായകമായി. 

‘ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍’; ബ്രസീലിന്റെ ജയത്തിന് പിന്നാലെ കാസമിറോയെ പ്രശംസിച്ച് നെയ്മര്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ ജയിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ ജയം. എന്നാല്‍ അത്ര ആധികാരികമൊന്നും ആയിരുന്നില്ല ബ്രസീലിന്റെ പ്രകടനം. നെയ്മറിന്റെ അഭാവം മത്സരത്തില്‍ പ്രകടമായിരുന്നു. ആദ്യ മത്സരത്തെ അപേക്ഷിച്ച് ചടുലമായ നീക്കങ്ങളോ മൂര്‍ച്ചയേറിയ ആക്രമണങ്ങളോ ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ പകരക്കാരനാവാന്‍ ആര്‍ക്കുമായില്ലെന്ന് പറയേണ്ടി വരും.

രണ്ടാംപാതിയില്‍ റോഡ്രിഗോ വന്നപ്പോഴാണ് ടീം അല്‍പംകൂടി മെച്ചപ്പെട്ടത്. എന്തായാലും ജയിച്ചുകയറാന്‍ ബ്രസീലിനായി. കൂടെ പ്രീ ക്വാര്‍ട്ടറിലും പ്രവേശിച്ചു. 83-ാം മിനിറ്റില്‍ കാസമിറോ നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്. പരിക്കേറ്റ നെയ്മര്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലേക്ക് പോയിരുന്നില്ല. ഫിസിയോതെറാപ്പി മുറിയില്‍ തുടരാന്‍ ആയിരുന്നു നെയ്മറുടെ തീരുമാനം. എന്നാല്‍ ഗോള്‍ നേടിയ കാസമിറോയെ പ്രകീര്‍ത്തിച്ച് നെയ്മര്‍ രംഗത്തെത്തി. ഏറെ കാലമായി ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ കാസിമെറോയാണെന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു.

1966ന് ശേഷം തുടര്‍ച്ചയായി 14-ാം ലോകകപ്പിലാണ് ബ്രസീല്‍ ഗ്രൂപ്പ് ഘട്ടം അതിജീവിക്കുന്നത്. ആകെ 19 തവണ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെങ്കിലും എത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനെ ലോകകപ്പില്‍ ബ്രസീല്‍ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. ഇതിന് മുന്‍പ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ട് തവണയും സമനില ആയിരുന്നു ഫലം. 1950, 2018 വര്‍ഷങ്ങളിലായിരുന്നു ഇത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ബ്രസീല്‍ ജയിക്കുന്നത് പത്താം തവണയാണ്.  2010ന് ശേഷം ആദ്യമായും.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ തോല്‍വി അറിയാതെ 17 മത്സരങ്ങളായി. 1998ലെ ലോകകപ്പില്‍ നോര്‍വെക്കെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ അവസാന തോല്‍വി. ബ്രസീലിന്റെ ഗോളി അലിസണ്‍ ബെക്കറിന് ഒരു സേവ് പോലും നടത്തേണ്ടിവന്നിട്ടില്ല. ഈ ലോകകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും ബ്രസീലിന് നേരേ വന്നിട്ടില്ല. 1998ല്‍ ജേതാക്കളായ ഫ്രാന്‍സ് ടീമാണ് അവസാനം ഈ നേട്ടം സ്വന്തമാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group