ബാങ്കിൽ നിന്നുള്ള അറിയിപ്പ്, ഓൺലൈൻ വായ്പകൾ, ഓൺലൈൻ ലോട്ടറി സമ്മാനങ്ങൾ എന്നിവയുടെ പേരിൽ ലഭിക്കുന്ന വ്യാജ എസ്എംഎസ് ലിങ്കുകളിലൂടെ നിങ്ങളുടെ മൊബൈലുകൾ ഹാക്ക് ചെയ്യപ്പെടാനും വൈറസ് ആക്രമണത്തിന് വിധേയമാകാമെന്നും കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാങ്കിങ് ആപ്പുകളിൽ നിങ്ങൾ നൽകുന്ന പാസ്വേഡ് യൂസർ നെയിം എന്നിവ അടക്കം ചോർത്താൻ ഈ വൈറസിന് സാധിക്കും. ഇതിന് പുറമെ സ്വന്തം നിലക്ക് സ്ക്രീൻ ഷോട്ട് മുതൽ വീഡിയോ റെക്കോർഡിങ് അടക്കം എടുക്കാനും വൈറസിലെ പ്രോഗ്രാമുകൾക്കാകുമെന്നും കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധിക്കേണ്ട സംഗതികൾ:
* ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപുകൾ ഡൗൺലോഡ് ചെയ്യുക.
* എസ്.എം.എസ്, മെയിൽ, വാട്സ്ആപ് വഴി വരുന്ന സംശയകരമായ ലിങ്കുകൾ തുറക്കാതിരിക്കുക.
*ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആപ്പിന് നൽകുന്ന പെർമിഷനുകൾ അതിന് ആവശ്യമുള്ളത് തന്നെ ആണോ എന്ന് ഉറപ്പുവരുത്തുക.
* പ്രധാനപ്പെട്ട ഫയലുകളുടെ പകർപ്പ് ക്ലൗഡ് പോലുള്ള സേവനങ്ങളിൽ സൂക്ഷിക്കുകയോ ബാക്കപ്പ് ചെയ്യുകയോ വേണം.
വൈദ്യുതി ബില്‍ : പുത്തന്‍ ശൈലിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി വ്യാജന്മാന് രംഗത്ത്
എത്രയും വേഗം ബില്ലടച്ചില്ലെങ്കില്‍ ഇന്നു രാത്രി വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ ചില വ്യാജ വാട്സാപ് സന്ദേശങ്ങള്‍ കെ എസ് ഇ ബി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി പരാതി. കെ എസ് ഇ ബിയുടെ ലോഗോ പ്രൊഫൈല്‍ ചിത്രമാക്കിയ ഫോണ്‍ നമ്പരുകളില്‍ നിന്നാണ് വ്യാജ വാട്സാപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.
മുന്മാസ ബില്‍ കുടിശ്ശികയായതിനാല്‍ ഇന്നു രാത്രി 10.30-ഓടെ വൈദ്യുതി വിച്ഛേദിക്കുമെന്നും ബില്‍ അടച്ചിട്ടുണ്ടെങ്കില്‍ ബില്‍ വിശദാംശങ്ങള്‍ അയക്കണം എന്നുമാണ് സന്ദേശത്തിലുള്ളത്സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെ എസ് ഇ ബിയുടെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.
ഇത്തരം വ്യാജസന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുത് എന്ന് കെ എസ് ഇ ബി അറിയിച്ചു. കെ എസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിള്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക.