Home Featured ഇന്ധനവില വർധന; സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം

ഇന്ധനവില വർധന; സ്മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം

ന്യൂഡല്‍ഹി: പാചക വാതക വിലവര്‍ധനവിനെ ചൊല്ലി ബി.ജെ.പി നേതാവും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ സ്മൃതി ഇറാനിയുമായി ദേശീയ മഹിളാ കോണ്‍ഗ്രസ്​ ആക്ടിങ്​ പ്രസിഡന്‍റ്​ നെറ്റ ഡിസൂസ വിമാനയാത്രക്കിടയില്‍ നേര്‍ക്കുനേര്‍.യു.പി.എ ഭരണകാലത്ത്​ പാചക വാതക വിലവര്‍ധനവിനെതിരെ ഗ്യാസ്​ സിലിണ്ടറേന്തി സമരം നയിച്ച സ്മൃതി ഇറാനി​യെ ഡല്‍ഹി – ഗുവാഹത്തി വിമാനത്തില്‍ കണ്ട നേരത്താണ്​ നെറ്റ ഡിസൂസ അതേ വിഷയവുമായി നേരിട്ടത്​.നെറ്റ വീഡിയോയില്‍ പകര്‍ത്തിയ സംഭാഷണം പിന്നീട്​ ട്വിറ്ററില്‍ പങ്കുവെച്ചു.

മോദിയുടെ മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള വഴിയില്‍ മുഖാമുഖം കണ്ടു എന്നു പറഞ്ഞാണ്​ നെറ്റ ഡിസൂസ വീഡിയോ പങ്കുവെച്ചത്​. പാചകവാതകത്തിന്‍റെ സഹിക്കാനാവാത്ത വിലയെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ വാക്സിനെയും റേഷനെയും പാവങ്ങളെയുമാണ്​ അവര്‍ കുറ്റപ്പെടുത്തിയത്​ എന്ന്​ നെറ്റ ട്വീറ്റ്​ ചെയ്തു.

യാത്രക്കാര്‍ ഇറങ്ങികൊണ്ടിരിക്കുന്ന നേരത്താണ്​ സ്മൃതിയെ നെറ്റ ചോദ്യവുമായി നേരിട്ടത്​. ​നെറ്റ ത​ന്‍റെ വഴി മുടക്കുകയാണെന്ന് സ്മൃതി​ ആദ്യം പരാതിപ്പെട്ടുവെങ്കിലും നെറ്റ അവര്‍ക്കൊപ്പം നടന്ന്​ പാചക വാതകം ഇല്ലാത്ത സ്റ്റൗവിനെ കുറിച്ച്‌​ ചോദ്യം തുടര്‍ന്നു.നെറ്റ മൊബൈലില്‍ പകര്‍ത്തുന്നത്​ കണ്ട്​ ​ സ്മൃതിയും സംഭാഷണം മൊബൈലില്‍ പകര്‍ത്തി.

ദയവ്​ ചെയ്ത്​ കള്ളം പറയരുത്​ എന്ന്​ സ്മൃതി മറുപടി പറയുന്നുണ്ടായിരുന്നു. തന്നെ തടഞ്ഞുനിര്‍ത്തി സംസാരിക്കുകയാണെന്ന്​ സ്മൃതി പരാതിപ്പെടുന്നതും വീഡിയോയില്‍​ കേള്‍ക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group