Home Featured ബംഗളൂരു: സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു

ബംഗളൂരു: സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു

ബംഗളൂരു: സര്‍ക്കാര്‍ കെട്ടിടത്തിന്റെ ചുറ്റുമതില്‍ തകര്‍ന്ന് സ്ത്രീയടക്കം രണ്ട് തൊഴിലാളികള്‍ മരിച്ചു. ഭാരതി നഗര്‍ പൊലീസ്‍ സ്റ്റേഷന്‍ പരിധിയിലെ എം.ഇ.ജി ഓഫിസേഴ്സ് കോളനിയുടെ മതിലാണ് തകര്‍ന്നുവീണത്.വ്യാഴാഴ്ചയാണ് സംഭവം. ചിത്രദുര്‍ഗ ജില്ലയിലെ ചല്ലക്കരെ സ്വദേശിയായ ആശമ്മ (21), പശ്ചിമബംഗാള്‍ സ്വദേശി അക്രമുല്‍ ഹഖ് (22) എന്നിവരാണ് മരിച്ചത്.

മതിലിന്റെ അറ്റകുറ്റപ്പണിയും പെയിന്റിങ് ജോലിയും ചെയ്യുകയായിരുന്നു ഇവര്‍. വൈകീട്ട് 6.30ഓടെയാണ് മതിലിന്റെ ഒരു ഭാഗം തകര്‍ന്നത്.ഇരുവര്‍ക്കും മുകളിലാണ് മതില്‍ വീണത്. ആശമ്മ സംഭവസ്ഥലത്തും അക്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയുമാണ് മരിച്ചത്.മതിലിനിടയിലൂടെ മരം ഉണ്ടായിരുന്നെന്നും മണ്ണ് ഇളകിയതിനാല്‍ മതില്‍ ഇടിയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

കാമുകിയുമൊത്ത് ഹോട്ടലില്‍ മുറിയെടുത്തു; യുവതി ടോയ്ലെറ്റില്‍ പോയ തക്കത്തിന് കാമുകന്‍ ആത്മഹത്യ ചെയ്തു

വിവാഹിതരായ കമിതാക്കള്‍ ഹോട്ടലില്‍ മുറിയെടുത്തതിന് പിന്നാലെ കാമുകന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിയാ കൈലാസ് എന്ന യുവാവാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹോട്ടലില്‍ തൂങ്ങിമരിച്ചത്.കാമുകി ടോയ്‌ലെറ്റില്‍ പോയ സമയത്തായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്.ഡല്‍ഹി സ്വദേശിയായ യുവാവും ഗാസിയാബാദ് സ്വദേശിനിയും തമ്മില്‍ വിവാഹേതര ബന്ധമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

യുവതിക്ക് ഭര്‍ത്താവും കുട്ടികളുമുണ്ട്. മരിച്ച യുവാവും വിവാഹിതനാണ്. ഇയാള്‍ക്കും വിവാഹ ബന്ധത്തില്‍ കുട്ടികളുണ്ട്. ഇതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.ഹോട്ടലില്‍ മുറിയെടുത്ത ശേഷം യുവതി ടോയ്‌ലെറ്റില്‍ പോയിരിക്കുകയായിരുന്നു.

യുവതി തിരികെയെത്തിയതും കാമുകനെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് മുന്‍പ് ഇവര്‍ തമ്മില്‍ വാക്കേറ്റം നടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടിട്ടില്ല

You may also like

error: Content is protected !!
Join Our WhatsApp Group