സംസ്ഥാനത്തെ 15 ജില്ലകളില്‍ വനിത പ്രീ-ഗ്രാജ്വേറ്റ് കോളജുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന വഖഫ് ബോർഡ് അംഗീകാരം നല്‍കിയതായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി സമീർ അഹ്മദ് ഖാൻ.കലബുറഗിയില്‍ സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. 47.76 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.
ബാഗല്‍കോട്ട്, ചിത്രദുർഗ, ബിദർ, ബെല്ലാരി, കൊപ്പാല്‍, മൈസൂരു, ബംഗളൂരു, ചിക്കബല്ലാപുര, വിജയനഗര, കലബുറഗി, ഉഡുപ്പി, വിജയപുര, കോലാർ, ദാവൻഗരെ, ധാർവാഡ് എന്നിവിടങ്ങളിലാണ് കോളജുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം കലബുറഗിയില്‍ ചേർന്ന മന്ത്രിസഭ യോഗത്തില്‍ 11,770 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
ടിക്കറ്റില്ലാതെ സെക്കൻഡ് എസി കംപാര്‍ട്ട്മെന്റില്‍ യാത്ര; പുറത്തിറക്കി വിട്ട ടിടിഇയെ മര്‍ദ്ദിച്ച് യുവതി മുങ്ങി
ടിക്കറ്റില്ലാതെ സെക്കൻഡ് എസി കംപാർട്ട്മെന്റില്‍ യാത്ര. പുറത്തിറക്കി വിട്ട ടിടിഇയെ കൈകാര്യം ചെയ്ത് യുവതി. ദില്ലിയില്‍ നിന്ന് ബീഹാറിലേക്കുള്ള സീമാഞ്ചല്‍ എക്സ്പ്രസിലാണ് യുവതി വലിയ കോലാഹലം സൃഷ്ടിച്ചത്.സഹയാത്രികരുമായി വാക്കുതർക്കത്തിലായ യുവതിയോട് ടിടിഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ട ടിടിഇയോട് അഭിഭാഷകയെന്ന് വാദിക്കുന്ന യുവതി ദേഷ്യപ്പെടുകയും നിയമം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് റെയില്‍ വേ പൊലീസ് സെക്കന്റ് എസി കംപാർട്ട്മെന്റില്‍ എത്തിയത്.
അപ്പർ ബെർത്തില്‍ ഇരിക്കുന്ന യുവതി വളരെ രൂക്ഷമായ രീതിയിലാണ് ടിടിഇയോടും റെയില്‍വേ പൊലീസുകാരോടും പ്രതികരിക്കുന്നത്. നിയമത്തിലെ വകുപ്പുകള്‍ അടക്കം പറഞ്ഞ് തർക്കിച്ചതിന് പുറമേ സഹയാത്രികരേയും യുവതി ശല്യപ്പെടുത്തിയ യുവതിയെ രാവിലെ കതിഹാർ സ്റ്റേഷനില്‍ ഇറക്കി വിട്ടതോടെയാണ് അസഭ്യ വർഷത്തോടെ ഇവർ ടിടിഇയെ ആക്രമിച്ചത്. ഇതിന് പിന്നാലെ ആള്‍ക്കൂട്ടത്തിലേക്ക് ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കതിഹാർ റെയില്‍ വേ പൊലീസ് കേസ് എടുത്തിട്ടുണ്ട്. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വനിതാ പൊലീസില്ലാതെ ട്രെയിനിലില്‍ നിന്ന് പുറത്തിറക്കിയതാണ് കയ്യേറ്റത്തിനുള്ള പ്രകോപനം.
ടിക്കറ്റ് ടിടിഇ കീറി കളഞ്ഞെന്നാണ് യുവതിയുടെ വാദം. അനന്ത് വിഹാറില്‍ നിന്ന് ജബോനിയിലേക്കുള്ള ഒഴിഞ്ഞ സീറ്റിലായിരുന്നു യുവതിയുടെ യാത്ര. മോശമായി പെരുമാറരുതെന്ന ടിടിഇയുടെ ആവശ്യത്തോടും രൂക്ഷമായ ഭാഷയിലാണ് യുവതിയുടെ മറുപടി.താൻ ആദ്യമായല്ല യാത്ര ചെയ്യുന്നതെന്നും യുവതി ടിടിഇയെ വിരട്ടാൻ തുടങ്ങി. രാത്രിയില്‍ ആരംഭിച്ച വാക്കേറ്റം പുലർച്ച വരെ നീണ്ടിട്ടും അവസാനിക്കാതെ വന്നതോടെ രാവിലെയാണ് യുവതിയെ കതിഹാർ സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്ന് ഇറക്കുകയായിരുന്നു.