ബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ് ഷെഡിന്റെ ആകൃതി മുസ്ലീം പള്ളികളുടേതിന് സമാനമായതിനാൽ പൊളിച്ചുനീക്കുമെന്നായിരുന്നു പ്രഖ്യാപനം. മൈസൂർ എം പി പ്രതാപ് സിംഹയാണ് വിവാദത്തിൽ ആയിരിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാനാണ് എംപി നിർദ്ദേശം നൽകിയിരിക്കുന്നത്.
മൈസൂർ ഊട്ടി റോഡിലെ വെയിറ്റിംഗ് ഷെഡിനെക്കുറിച്ചായിരുന്നു പ്രതാപ് സിംഹയുടെ പ്രഖ്യാപനം. ഞാൻ അത് സോഷ്യൽ മീഡിയയിൽ കണ്ടു. വെയിറ്റിംഗ് ഷെഡിന് രണ്ട് തരം താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളത് ചെറുതുമാണ്. അതൊരു മസ്ജിദ് മാത്രമാണ്. മൂന്ന്-നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാൻ ഞാൻ എഞ്ചിനീയർമാരോട് പറഞ്ഞിട്ടുണ്ട്. അവർ ഇല്ലെങ്കിൽ, ഞാൻ ഒരു ജെസിബി എടുത്ത് പൊളിക്കും. പ്രതാപ് സിംഹ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രതാപ് സിംഹയുടെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത് മൈസൂരു എംപിയുടെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ സലിം അഹമ്മദ് പ്രതികരിച്ചു. താഴികക്കുടങ്ങളുള്ള സർക്കാർ ഓഫീസുകളും അദ്ദേഹം പൊളിക്കുമോ എന്നും സലിം അഹമ്മദ് ചോദിച്ചു.
പ്രണയത്തില്‍ നിന്നുണ്ടായ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്‌സോ നിയമം
ന്യൂഡല്‍ഹി: 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്സോ നിയമത്തിന്റെ ഉദ്ദേശ്യമെന്നും ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.
മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത യുവാവിന് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഈ നിരീക്ഷണം നടത്തിയത്.
2021 ജൂണ്‍ 30ന് 17കാരിയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു. എന്നാല്‍, കുട്ടിയ്‌ക്ക് ഇയാള്‍ക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. 2021 ഒക്ടോബര്‍ 27ന് കുട്ടി തന്റെ ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇരുവരും പഞ്ചാബിലേക്ക് ഒളിച്ചോടി വിവാഹിതരായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. പിന്നാലെയാണ് യുവാവ് ജാമ്യം തേടി കോടതിയെ സമീപ്പിച്ചത്. അതിനിടെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവിനെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അയാള്‍ക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും കുട്ടി അറിയിച്ചു. തന്റെ മാതാപിതാക്കള്‍ ഭര്‍ത്താവിനെയും ബന്ധുക്കളെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും കുട്ടി വെളിപ്പെടുത്തി.
കേസ് പരിഗണിച്ച കോടതി കുട്ടി സ്വയം ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണെന്ന് നിരീക്ഷിച്ചു. ഇതൊരു പ്രണയബന്ധമാണ്. ഇരുവര്‍ക്കമിടയിലുണ്ടായ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തയാളാണെങ്കിലും അവളുടെ സമ്മതത്തിന് നിയമപരിരക്ഷയില്ലെങ്കിലും പ്രണയത്തില്‍ നിന്നുണ്ടായ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ജാമ്യം നല്‍കുമ്ബോള്‍ പരിഗണിക്കുകയാണെന്നും കോടതി പറഞ്ഞു.
ഇരയുടെ മൊഴി അവഗണിക്കുകയും പ്രതിയെ ജയിലിലേക്ക് വിടുന്നതും ഈ കേസിലെ സാഹചര്യം പരിഗണിക്കുകയാണെങ്കില്‍ നീതിയുടെ വികലതയാണെന്ന് വിധി പ്രസ്താവത്തിനിടെ കോടതി ചൂണ്ടിക്കാട്ടി.