Home Featured വി.എസ്. അച്യുതാനന്ദൻ ആശുപത്രിയിൽ

മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പട്ടം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺ കുമാറിൻ്റെ വീട്ടിൽ ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവരികയാണ് വി.എസ്.101 വയസായി ഇദ്ദേഹത്തിന്. തിങ്കളാഴ്ച രാവിലെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group