ബെംഗളൂരു: കനത്ത മഴയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് താത്കാകാലികമായി അടച്ചിട്ട മൈസൂരു ശ്രീരംഗപട്ടണത്തുള്ള വൃന്ദാവൻ ഗാർഡൻ വീണ്ടും സഞ്ചാരികൾക്കായി തുറന്നു. തിങ്കളാഴ്ചയാണ് കനത്ത മഴയിലും കാറ്റിലും പെട്ട് ഗാർഡനിൽ നാശനഷ്ടങ്ങൾ ഉണ്ടായത്.വൃന്ദാവൻ ഗാർഡൻ ചുമതലയുള്ള കാവേരി നീരാവാരി നിഗം ലിമിറ്റഡ്, അഗ്നി രക്ഷാ സേന, വനം വകുപ്പ് എന്നിവ സംയുക്തമായി വ്യാഴാഴ്ച രാത്രിയോടെ കടപുഴകി വീണ മരങ്ങല്ലാം നീക്കം ചെയ്തിരുന്നു.
കര്‍ണാടകയില്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര
കര്‍ണാടകയില്‍ ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര. ഇതടക്കം കോണ്‍ഗ്രസ് നല്‍കിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ സാമ്ബത്തിക വര്‍ഷം തന്നെ നടപ്പാക്കും.വിശദമായ ചര്‍ച്ചക്കൊടുവില്‍ തരംതിരിവില്ലാതെ എല്ലാവര്‍ക്കും പദ്ധതി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാറും അറിയിച്ചു. എ.സി, നോണ്‍ എ.സി സ്ലീപ്പര്‍, ലക്ഷ്വറി ബസുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ബസുകളിലാണ് സൗജന്യ യാത്ര നടത്താനാവുക.
ബസുകളില്‍ 50 ശതമാനം സീറ്റ് പുരുഷന്മാര്‍ക്കും ബാക്കി സ്ത്രീകള്‍ക്കുമായി സംവരണം ചെയ്യും. സൗജന്യ യാത്രക്കായി പ്രത്യേക ബസ് പാസുകള്‍ വനിതകള്‍ക്ക് അനുവദിക്കുമെന്ന് നേരത്തേ ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എല്ലാ വീടുകള്‍ക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി പദ്ധതി), കുടുംബനാഥകളായ സ്ത്രീകള്‍ക്ക് മാസം 2000 രൂപ (ഗൃഹലക്ഷ്മി), ബി.പി.എല്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും 10 കിലോ അരി (അന്നഭാഗ്യ), തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് 3,000 രൂപ, ഡിപ്ലോമക്കാര്‍ക്ക് മാസം 1500 രൂപ (യുവനിധി), സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര (ശക്തി) എന്നീ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.
സൗജന്യ വൈദ്യുതി നല്‍കുന്ന ‘ഗൃഹജ്യോതി’ പദ്ധതി ജൂലൈ ഒന്നുമുതലാണ് തുടങ്ങുക. എന്നാല്‍, വൈദ്യുതി ബില്ലിലെ കുടിശ്ശിക ഉപഭോക്താക്കള്‍ അടക്കണം. ‘ഗൃഹലക്ഷ്മി’ പദ്ധതി വഴി ആഗസ്റ്റ് 15 മുതല്‍ സഹായധനം അക്കൗണ്ടുകളിലേക്ക് നല്‍കിത്തുടങ്ങും. ഇതിനായി ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ബി.പി.എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ വനിതകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളിലുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. ‘അന്നഭാഗ്യ’ പദ്ധതി ജൂലൈ ഒന്നുമുതലാണ് നടപ്പാക്കുക.
ബി.പി.എല്‍ കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അന്ത്യോദയ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ‘യുവനിധി’ പദ്ധതിയില്‍, 2022-2023 വര്‍ഷം ബിരുദം നേടിയവര്‍ക്കാണ് മാസം 3000 രൂപ വീതം തൊഴില്‍രഹിത വേതനം നല്‍കുക. ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കും. രജിസ്റ്റര്‍ ചെയ്ത് 24 മാസങ്ങളാണ് 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ധനസഹായം നല്‍കുക. ഇതിനിടയില്‍ തൊഴില്‍ നേടുകയാണെങ്കില്‍ ധനസഹായം നിര്‍ത്തും.അഞ്ച് പദ്ധതികളും നടപ്പാക്കാൻ വര്‍ഷം 50,000 കോടിയിലധികം രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടുന്നത്.