ഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളിലിരുന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ സഹായത്തോടെയാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. ജനുവരി 16ന് പുതിയ വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിചയപ്പെടുത്തും.72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
നിലവില്‍ സ്വന്തം മണ്ഡലത്തില്‍ നേരിട്ടെത്തി മാത്രമേ വോട്ട് ചെയ്യാന്‍ കഴിയൂ. വിദ്യാഭ്യാസത്തിനും തൊഴിലിനുമൊക്കെയായി മറ്റ് സ്ഥലങ്ങളില്‍ പോയവര്‍ക്ക് പലപ്പോഴും വോട്ട് രേഖപ്പെടുത്താന്‍ കഴിയാറില്ല. നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ ആ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടിക മാത്രമേ ഉണ്ടാകൂ. ഇതിനു പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഒറ്റ യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ വോട്ടിങ് യന്ത്രം പരിഷ്കരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയാല്‍ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ഉള്‍പ്പെടുത്തിയ വോട്ടിങ് യന്ത്രം നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ പോളിങ് ബൂത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.”2019ലെ പൊതുതെരഞ്ഞെടുപ്പില്‍ 67.4 ശതമാനം പോളിങ് രേഖപ്പെടുത്തി. 30 കോടിയിലധികം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാത്തതില്‍ ആശങ്കയുണ്ട്”- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിക്കുന്ന സാഹചര്യത്തില്‍ അവരെ കൂടി വിശ്വാസത്തിലെടുത്തേ പരിഷ്കാരം നടപ്പാക്കാന്‍ കഴിയൂ.
യന്ത്രത്തിന്‍്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്നതിനായാണ് ജനുവരി 16ന് രാഷ്ട്രീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ഷണിച്ചത്. ത്രിപുര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ സംവിധാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തേക്കാം.
സി ബി എസ് ഇ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 മുതൽ ഫെബ്രുവരി 14 വരെ.
ന്യൂ ഡൽഹി: 10,12 ക്ലാസ്സുകളിലെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 2 ന് ആരംഭിക്കും എന്ന അറിയിപ്പുമായി സി ബി എസ് ഇ. ഫെബ്രുവരി 14 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ,പ്രോജക്ടുകൾ, ഇൻ്റേണൽ മൂല്യ നിർണയം,എന്നിവയുടെ മാർക്ക് അല്ലെങ്കിൽ ഇൻ്റേണൽ ഗ്രേഡുകൾ ജനുവരി 2 മുതൽ അപ്‌ലോഡ് ചെയ്ത് ഫെബ്രുവരി 14 അകം പൂർത്തിയാക്കണം.
ബന്ധപ്പെട്ട വിഷയങ്ങളിൽ സ്കൂളിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് പ്ലാൻ തയ്യാറാക്കി.ഇത് വിദ്യാർത്ഥികളെ അറിയിക്കണം.വിദ്യാർത്ഥി ഏതെങ്കിലും കാരണവശാൽ കുട്ടി പരീക്ഷാ ദിവസം ഹാജരായിലെങ്കിൽ പരീക്ഷ പിന്നീട് നടത്തും.പത്താം ക്ലാസ്സ് പ്രാക്ടിക്കൽ പരീക്ഷകളുടെ ഉത്തര കടലാസ് ലഭ്യമാക്കാനും സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ ലിസ്റ്റ് അനുസരിച്ചുള്ള വിശദാംശങ്ങൾ സ്കൂൾ അധികൃതർ പരിശോധിക്കണം.