
വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. വി.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ രവീന്ദര്‍ ടക്കറാണ് അതിനുള്ള സൂചനയുമായി എത്തിയത്. അതേസമയം, നവംബറില്‍ വര്‍ധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രമേ ഈ വര്‍ഷം നിരക്കുകള്‍ വര്‍ധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 നവംബറിലായിരുന്നു റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി.ഐ എന്നീ സ്വകാര്യ ടെലികോം കമ്ബനികള്‍ അവരുടെ പ്രീപെയ്ഡ് താരിഫ് പ്ലാനുകളില്‍ 20 ശതമാനം വര്‍ധനവ് വരുത്തിയത്. അതിലൂടെ വരിക്കാരില്‍ നിന്നുള്ള പ്രതിമാസ വരുമാനം വര്‍ധിപ്പിക്കാന്‍ കമ്ബനികള്‍ക്ക് സാധിച്ചെങ്കിലും ആളുകള്‍ കൂട്ടമായി മറ്റ് സേവനങ്ങളിലേക്ക് ചേക്കേറിയത് വി.ഐക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു.
പ്രതിമാസ സേവനങ്ങള്‍ക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്നാണ് രവീന്ദര്‍ ടക്കര്‍ പറയുന്നത്. 49 രൂപയായിരുന്ന മിനിമം നിരക്ക് 79 രൂപയും ഇപ്പോള്‍ 99 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, വന്‍ നഷ്ടത്തിലാണ് വി.ഐ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ടപ്പ് സാമ്ബത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ ഏകീകൃത നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കമ്ബനിയുടെ നഷ്ടം 4,532.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്ബനിയുടെ ഏകീകൃത വരുമാനം 10.8 ശതമാനം ഇടിഞ്ഞ് രൂപ 9,717.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,894.1 കോടി രൂപയായിരുന്നു.