Home Featured മൈസൂരു: കുടക് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്കേറുന്നു

മൈസൂരു: കുടക് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്കേറുന്നു

മൈസൂരു: കുടക് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്കേറുന്നു. കുശാൽ നഗറിലെ ദുബാരെ, ബാരാപോൾ എന്നിവിടങ്ങളിൽ കയാക്കിങ്, റിവർ റാഫ്റ്റിങ് എന്നിവയിൽ അഭ്യാസം നടത്തുന്നതിനാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് സന്ദർശകർ എത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കാവേരി നദിയിൽ ജല നിരപ്പ് ഉയർന്നതോടെയാണ് റിവർ റാഫ്റ്റിങ് പുനരാരംഭിച്ചത്.ലൈഫ് ജാക്കറ്റും പരിശീലനം ലഭിച്ച ഗൈഡും ഉൾപ്പെടെയുള്ള അഭ്യാസനത്തിനു ദുബാരയിൽ ഒരാൾക്ക് 600 രൂപയും ബാരാ പോളിൽ 1200 രൂപയുമാണ് നിരക്ക്. ഒരു റാഫ്റ്റിൽ പരമാവധി 6 പേരെയാണ് കയറ്റുന്നത്.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവിശ്യപ്പെട്ട് കാർത്തി പി. ചിദംബരം

ന്യൂഡൽഹി : ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എടെക് കമ്പനിയായ ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് പാർലമെന്റ് അംഗം കാർത്തി പി. ചിദംബരം കത്തയച്ചു. ഗുരുതര സാമ്പത്തിക തിരിമറി ആരോപണങ്ങൾക്കൊപ്പം തെളിവെന്നോണം നിരവധി വാർത്താ റിപ്പോർട്ടുകളും ചിദംബരം കൈമാറിയിട്ടുണ്ട്.

ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രനും സുമേരു വെഞ്ചേഴ്സ്, വിട്രൂവിയൻ പാർട്ണേഴ്സ്, ബ്ലാക്ക്റോക്ക് എന്നിവയും ചേർന്നു മാർച്ചിൽ സമാഹരിച്ച 80 കോടി ഡോളറിന്റെ ഇടപാട് ചിദംബരം കത്തിൽ എടുത്തുകാട്ടുന്നു. 571 കോടി മൂല്യമുള്ള സീരീസ് എഫ് പ്രിഫറൻസ് ഓഹരികൾ വിട്രൂവിയൻ പാർട്ണേഴ്സിന് അനുവദിച്ചെന്നതിനു തെളിവായി ഒരു വാർത്താ റിപ്പോർട്ടും ഒപ്പം നൽകിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group