ബെംഗളൂരു : കർണാടകത്തിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി വനം വകുപ്പ്. ഓരോ കേന്ദ്രങ്ങളിലും ദിവസം 300 പേരെ മാത്രമേ അനുവദിക്കൂ. ട്രക്കിങ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരംഭിച്ച വെബ്സൈറ്റിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ ദിവസങ്ങള്‍ വൈകി ; വിമാനക്കമ്ബനി 75,000 രൂപ നഷ്ടപരിഹാരം നല്‍കണം
യാത്രക്കാരിയുടെ ലഗേജ് എത്തിക്കാൻ വൈകിയതിന് ഇത്തിഹാദ് എയർവേയ്സ് 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഉപഭോക്തൃകോടതി.വിമാനക്കമ്ബനിയുടെ സേവനത്തില്‍ വീഴ്ച വന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. തന്റെ ബാഗിലാണ്ടായിരുന്ന 30 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും നഷ്ടപ്പെട്ടെന്ന ആരോപണം കോടതി തള്ളി.ആശ ദേവി എന്ന യാത്രക്കാരിയാണ് പരാതി നല്‍കിയത്. സ്വീഡനില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത തന്റെ ചെക്ക് ഇൻ ബാഗേജ് നഷ്ടപ്പെട്ടു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം
. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ലഗേജ് വിമാനക്കമ്ബനി എത്തിച്ചുതന്നു. എന്നാല്‍ ബാഗിനുള്ളില്‍ 30 ലക്ഷം രൂപയും 30 ഗ്രാം സ്വർണവും ഉണ്ടായിരുന്നുവെന്നും ബാഗ് തിരികെ കിട്ടിയപ്പോള്‍ അത് നഷ്ടമായെന്നും ഇവർ ആരോപിച്ചു.സ്വീഡനില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ബെർലിനിലും അബുദാബിയിലും ഇറങ്ങിയിരുന്നു. ബെർലിനില്‍ ഇറങ്ങിയ സമയത്ത് ടിക്കറ്റ് ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്തു നല്കി. ഈ സമയത്താണ് ഇവരുടെ ഹാന്റ് ബാഗ് കൈകാര്യം ചെയ്യുന്നതില്‍ കമ്ബനിക്ക് വീഴ്ചയുണ്ടായി
. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ലഗേജ് അവിടെ എത്തിയിരുന്നില്ല. ഡല്‍ഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് പരാതി പരിഗണിച്ചത്. ലഗേജ് എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത് കമ്ബനിയുടെ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇത് കാരണം ഉപഭോക്താവിന് പ്രയാസമുണ്ടായതിന് പകരം നഷ്ടപരിഹാരം നല്‍കണം. നഷ്ടമായ ലഗേജ് പരാതിക്കാരിയുടെ വിലാസത്തില്‍ കമ്ബനി എത്തിച്ചുകൊടുത്തെങ്കിലും കമ്ബനിയുടെ സേവനത്തില്‍ വീഴ്ചയുണ്ടായതിന് പകരം 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷൻ വിധിക്കുകയായിരുന്നു.