Home Featured ഉഡുപ്പി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് 15 വരെ നീട്ടി

ഉഡുപ്പി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വിലക്ക് 15 വരെ നീട്ടി

ബംഗളൂരു: ഉഡുപ്പിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ജില്ല ഭരണകൂടം ഏര്‍പ്പെടുത്തിയ സന്ദര്‍ശക വിലക്ക് ഈമാസം 15 വരെ നീട്ടി.മണ്‍സൂണ്‍ മഴക്കാലത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് വനമേഖലകളിലും ബീച്ചുകളിലടക്കം സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ ആദ്യവാരം വരെയായിരുന്നു ആദ്യം നിയന്ത്രണമേര്‍പ്പെടുത്തിയത്.

എന്നാല്‍, സെപ്റ്റംബര്‍ ആദ്യവാരത്തില്‍ വീണ്ടും കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ 15 വരെ നിയന്ത്രണം നീട്ടുകയാണെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമീഷണര്‍ ഡോ. വിദ്യാകുമാരി അറിയിച്ചു. ആഗുംബെ ചുരത്തിലെ ഗതാഗത നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് ശിവമൊഗ്ഗ ഡെപ്യൂട്ടി കമീഷണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചഭക്ഷണ പദ്ധതി കാരണം ജീവിക്കാൻ നിവൃത്തിയില്ല!; പ്രഥമാധ്യാപകന്‍റെ കത്ത് വൈറല്‍

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ വാ‍യ്പ എടുക്കേണ്ടി വന്ന പ്രഥമാധ്യാപകന്‍റെ കത്ത് അധ്യാപകദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.നെടുമങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കരകുളം വിദ്യാധിരാജ എല്‍പി സ്കൂള്‍ പ്രഥമാധ്യാപകനായ ജെ.പി. അനീഷ് ഇന്നലെ നല്‍കിയ കത്താണ് വൈറലായത്. 607 കുട്ടികള്‍ ഉള്‍പ്പെടുന്ന സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി കഴിഞ്ഞ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 2,49,584 രൂപ ചെലവായതായി കത്തില്‍ പറയുന്നു. പാല്‍, മുട്ട, ഗ്യാസ്, പച്ചക്കറി, പലവ്യഞ്ജനം എന്നിവ നല്‍കുന്ന കടകളില്‍ കൃത്യമായി പണം നല്‍കണം. ലഭിക്കുന്ന ശന്പളം മുഴുവൻ ഇതിനായി ചെലവഴിച്ചു.

മാത്രമല്ല കടം വാങ്ങാൻ കഴിയുന്ന സ്ഥലങ്ങളില്‍നിന്നെല്ലാം വാങ്ങിയെന്നും അതിനാല്‍ കടക്കാരെ പേടിച്ച്‌ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും അധ്യാപകൻ കത്തില്‍ പറയുന്നു. ഒടുവില്‍ രണ്ടുലക്ഷം രൂപ വായ്പ എടുത്താണ് കടകളില്‍ നല്‍കിയത്. മക്കളുടെ പഠനം, വീട്ടുചെലവ് എല്ലാം ബുദ്ധിമുട്ടിലായെന്നും കുടിശിക അനുവദിക്കാത്ത പക്ഷം വ്യാഴാഴ്ചമുതല്‍ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി നിര്‍ത്താനുള്ള അനുമതി നല്‍കണമെന്നും അനീഷ് കത്തില്‍ ആവശ്യപ്പെടുന്നു.

സ്കൂളിന്‍റെ ലെറ്റര്‍ പാഡില്‍ എഴുതിയ കത്തിന്‍റെ കൂടെ വായ്പ എടുത്തതിന്‍റെ രേഖകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രഥമാധ്യപകന്‍റെ കത്ത് അധ്യാപകരുടെ വാട്സ്‌ആപ് കൂട്ടായ്മകളില്‍ വൈറലാണ്. സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലെ പ്രഥമാധ്യാപകരും സമാനമായ അവസ്ഥയിലാണ്. 2016ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഒരു കുട്ടിക്ക് പരമാവധി എട്ടു രൂപവരെയാണ് നല്‍കുന്നത്. ഈ തുക ഉയര്‍ത്താൻ അധ്യാപകര്‍ കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group