Home Featured ബംഗളൂരു-കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ സർവീസ് ഇന്ന്.

ബംഗളൂരു-കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ സർവീസ് ഇന്ന്.

തിരുവനന്തപുരം: വിഷുവിനോടനുബന്ധിച്ചുള്ള തിരക്ക് പരിഹരിക്കുന്നതിന് റെയില്‍വേ അനുവദിച്ച 06084 ബംഗളൂരു-കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ച പുറപ്പെടും.ഉച്ചക്ക് ഒന്നിന് ബംഗളൂരുവില്‍നിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍

മുൻ എം.എൽ.എ. വെങ്കടസ്വാമി അന്തരിച്ചു

ബെംഗളൂരു: ദേവനഹള്ളിയിലെ മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ കെ. വെങ്കടസ്വാമി (54) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.മാർച്ചിൽ ദേവനഹള്ളിയിൽ തിരഞ്ഞെടുപ്പുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട്, ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മോശമായതിനാൽ പാർട്ടിപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.

കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥതയെത്തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.2008-ലാണ് ദേവനഹള്ളിയിൽനിന്ന് വെങ്കടസ്വാമി നിയമസഭയിലെത്തിയത്. പിന്നീട് 2013-ലും 2018-ലും മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. ഇത്തവണയും അദ്ദേഹത്തിന് സീറ്റ് നൽകാൻ ധാരണയുണ്ടായിരുന്നെങ്കിലും അനാരോഗ്യത്തെത്തുടർന്ന് കെ.എച്ച്. മുനിയപ്പയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.

ബെംഗളൂരു റൂറലിലെ സദഹള്ളി സ്വദേശിയാണ് വെങ്കടസ്വാമി. കർഷകരെയും വിദ്യാർഥികളെയും സംഘടിപ്പിച്ചുള്ള പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group