ബെംഗളൂരു: നായർസേ വാ സംഘ് കർണാടക ആർ. ടി. നഗർ കരയോഗം നേതൃത്വത്തിൽ വിഷു വർണങ്ങൾ എന്ന പേരിൽ ഏപ്രിൽ 19-ന് വിഷു ആഘോഷം നടത്തും. വസന്ത് നഗർ അംബേദ്‌കർ ഭവനിൽ രാവിലെ 9.30-ന് കരയോഗാംഗങ്ങളുടെ കലാപരിപാടികളോടെ ആഘോഷം ആരംഭിക്കും. കേരളാ മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ്, നടി അഞ്ജു അരവിന്ദ്, കർണാടക മന്ത്രി ബൈരതി സുരേഷ്, പുലി കേശിനഗർ എം.എൽ.എ. ശ്രീനി വാസ്, മുൻ എം.എൽ.എ., അഖണ്ഡ ശ്രീനിവാസ മൂർത്തി തുട ങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് വിഷുസദ്യ, മെഗാ ഷോ തുടങ്ങി യവയുണ്ടായിരിക്കുമെന്ന് പ്രോpഗ്രാം കമ്മിറ്റി കൺവീനർ ആർ. വിജയൻനായർ അറിയിച്ചു. വിവരങ്ങൾക്ക് – 98450 21537.