Home Featured ആ കുഞ്ഞുങ്ങള്‍ അനാഥരാകില്ല, പുനീത് സഹായിച്ചിരുന്ന 1800 കുഞ്ഞുങ്ങളുടെ പഠനചെലവ് ഏറ്റെടുക്കുമെന്ന് വിശാല്‍

ആ കുഞ്ഞുങ്ങള്‍ അനാഥരാകില്ല, പുനീത് സഹായിച്ചിരുന്ന 1800 കുഞ്ഞുങ്ങളുടെ പഠനചെലവ് ഏറ്റെടുക്കുമെന്ന് വിശാല്‍

by ടാർസ്യുസ്

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അകാലവിയോ​ഗം. നടന്‍ എന്ന നിലയില്‍ മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആരാധകരുടെ മനം കവര്‍ന്ന നടനാണ് പുനീത്. താരത്തിന്റെ വിയോ​ഗത്തോടെ നിരവധി പേരടുടെ ജീവിതമാണ് വഴിയടഞ്ഞത്. എന്നാല്‍ പുനീതിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ വിശാല്‍.

പ്രതിജ്ഞ ചെയ്ത് വിശാല്‍

പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നാണ് താരം അറിയിച്ചത്. വിശാലിന്റെ പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇന്‍‍ഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാന്‍ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിന് വേണ്ടി അവരുടെ വിദ്യാഭ്യാസം ചെലവ് ഞാന്‍ ഏറ്റെടുക്കും. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും’. വിശാല്‍ പറഞ്ഞു.

വരുമാനത്തിന്റെ ഒരു ഭാ​ഗം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്

തന്റെ വരുമാനത്തിന്റെ ഒരു ഭാ​ഗം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരുന്ന നടനാണ് പുനീത്. താരത്തിന്റെ സാമ്ബത്തിക സഹായത്തില്‍ നിരവധി സ്കൂളുകളും അനാഥാലയങ്ങളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. . കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. കഴിഞ്ഞ ദിവസമാണ് 46ാം വയസില്‍ പുനീത് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group