Home Featured ബെംഗളൂരുവിലെ ബന്നാർഘട്ട പാർക്കിൽ വൈറസ് പടർന്നുപിടിച്ച് 7 പുലിക്കുട്ടികൾ മരിച്ചു

ബെംഗളൂരുവിലെ ബന്നാർഘട്ട പാർക്കിൽ വൈറസ് പടർന്നുപിടിച്ച് 7 പുലിക്കുട്ടികൾ മരിച്ചു

ഫെലിൻ പാൻലൂക്കോപീനിയ വൈറസ് ബാധിച്ച് ബന്നാർഘട്ട നാഷണൽ പാർക്കിൽ ഏഴ് പുലിക്കുട്ടികൾ മരിച്ചതായി അധികൃതർ തിങ്കളാഴ്ച പറഞ്ഞു. മൂന്ന് മുതൽ പത്ത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ആഗസ്ത് 22 നാണ് പാർക്കിലെ പുള്ളിപ്പുലിക്കുട്ടികൾക്ക് ആദ്യമായി ഈ അസുഖം പൊട്ടിപ്പുറപ്പെടുന്നത്. ഇവരിൽ ഏഴുപേർ സെപ്റ്റംബർ അഞ്ചിന് മരിച്ചു. ബന്നാർഘട്ട പാർക്കിൽ, അടുത്തിടെയാണ് പുള്ളിപ്പുലി സഫാരി അവതരിപ്പിച്ചത്, സഫാരി ഏരിയയിലേക്ക് ഒമ്പത് പുള്ളിപ്പുലി കുഞ്ഞുങ്ങളെ വിട്ടയച്ചു.

ഇതിൽ മൂന്ന് പുലിക്കുട്ടികൾ അണുബാധയേറ്റ് മരണത്തിന് കീഴടങ്ങി, മറ്റ് നാല് കുഞ്ഞുങ്ങൾ പുനരധിവാസ കേന്ദ്രത്തിൽ വച്ച് മരിച്ചതായി അധികൃതർ അറിയിച്ചു.ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ്, ബിലിഗിരിരംഗന ഹിൽ, മൈസൂർ മൃഗശാല, മദ്ദൂർ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്ന് രോഗം ബാധിച്ച പുലിക്കുട്ടികളെ രക്ഷപ്പെടുത്തി.ഫെലൈൻ പാൻലൂക്കോപീനിയ വൈറസ് സാധാരണയായി പൂച്ചകളിലാണ് കാണപ്പെടുന്നത്.

മൃഗശാലയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ചത്ത പുലിക്കുട്ടികളുടെ രക്തത്തിൽ ഫെലൈൻ പാൻലൂക്കോപീനിയ വൈറസ് കണ്ടെത്തി. വൈറസ് മറ്റ് മൃഗങ്ങളിലേക്ക് പടരുന്നത് തടയാൻ ഞങ്ങൾ അടിയന്തര മുൻകരുതലുകൾ സ്വീകരിച്ചതായി ബന്നാർഗട്ട ബയോളജിക്കൽ പാർക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ സൂര്യ സെൻ പറഞ്ഞു.

പ്രാങ്കിന്‍റെ മറവില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറി; യുവാക്കള്‍ പിടിയില്‍

പ്രാങ്കിന്‍റെ മറവില്‍ മുഖംമൂടി ധരിച്ചെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവത്തില്‍ ആനാവൂര്‍ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര കോണ്‍വെന്‍റ് റോഡിലൂടെ നടക്കുകയായിരുന്ന കുട്ടികളെ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങളടക്കം ചേര്‍ത്ത് നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group