കന്നിമാസ പൂജകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ ഇന്ന് മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കും.വൈകുന്നേരം അഞ്ച് മുതലാണ് ബുക്കിംഗിന് സൗകര്യം ലഭിക്കുക.

കോവിഡ് പശ്ചാത്തലത്തിലാണ് ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയായിരിക്കും പ്രവേശനം. ദിവസം 15,000 പേര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി ലഭിക്കൂ.രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമായിരിക്കും സന്നിധാനത്ത് പ്രവേശനം അനുവദിക്കുക.