Home Featured ചുമരില്‍ കോലിയോടൊപ്പമുള്ള ചിത്രം; സിറാജിന്റെ പുതിയ വീട്ടില്‍ വിരുന്നുകാരായി ബാംഗ്ലൂര്‍ ടീം

ചുമരില്‍ കോലിയോടൊപ്പമുള്ള ചിത്രം; സിറാജിന്റെ പുതിയ വീട്ടില്‍ വിരുന്നുകാരായി ബാംഗ്ലൂര്‍ ടീം

മുൻ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ആരാധിക്കുന്ന ഒരു താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ട്.പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. കോലിക്കൊപ്പമുള്ള ചിത്രം തന്റെ വീടിന്റെ ചുമരില്‍ സിറാജ് ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലും കളിച്ചതോടെ ഹൈദരാബാദിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായ സിറാജിന്റെ തലവര തെളിയുകയായിരുന്നു.ഈ അടുത്താണ് സിറാജ് ഹൈദരാബാദില്‍ സ്വന്തമായി ഒരു വീട് പണിതത്. ഫിലിം നഗറിലെ ജൂബിലി ഹില്‍സിലാണ് ഈ പുതിയ വീട്.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി നഗരത്തിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ടീം സിറാജിന്റെ പുതിയ വീടും സന്ദര്‍ശിച്ചു. വിരാട് കോലി, ഫാഫ് ഡുപ്ലെസിസ് അടക്കമുള്ള താരങ്ങളാണ് വീട്ടില്‍ വിരുന്നുകാരായി എത്തിയത്. ഹൈദരാബാദി ബിരിയാണി ഒരുക്കി സിറാജ് ഇവരെ സ്വീകരിച്ചു.സിറാജിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള കോലിയുടെ ചിത്രവും പുതിയ വീട്ടില്‍ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഈ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഹൈദരാബാദി ബിരിയാണി ടൈം’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്.കോലിക്കൊപ്പമുള്ള സിറാജിന്റെ ചിത്രങ്ങള്‍ ചുമരില്‍ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങളില്‍ കാണാം. കോലിക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സിറാജിന്റെ ചിത്രമാണ് ഒരെണ്ണം. 2020/2021 ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫി ആഘോഷിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമുള്ള ചിത്രവും ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിറാജിന്റെ വീട്ടില്‍ സര്‍പ്രൈസായി വിരാട് കോലി എത്തിയിരുന്നു. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം എന്നായിരുന്നു സിറാജ് ഇതിനോട് പ്രതികരിച്ചത്.

ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് സിറാജ് കോലിയെ വിരുന്നുകാരനായി ക്ഷണിച്ചിരിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങളും ചേര്‍ത്തുവെച്ച്‌ സിറാജിന്റെ വളര്‍ച്ചയെ അഭിനന്ദിച്ച്‌ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഒരു ഉടായിപ്പ് ഷോയാണ് ബിഗ് ബോസ്, ഗതികെട്ട് ഗസ്റ്റായി പോയതാണ്, അനീതി ചോദ്യം ചെയ്തപ്പോള്‍ പുറത്താക്കി’; റോബിന്‍!

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് ബോസ് മലയാളം വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. കഴിഞ്ഞ കുറച്ച്‌ ദിവസമായി ബിഗ് ബോസ് ഷോയുടെ ടിആര്‍പിയും ലൈവ് കാണുന്നവരുെട എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി.അതിന് കാരണം മത്സരാര്‍ഥികളെ ഉണര്‍ത്താനും അവരുടെ ചലഞ്ചേഴ്സാകാനുമായി എത്തിയ മുന്‍ മത്സരാര്‍ഥികളായ റോബിനും രജിത്ത് കുമാറുമാണ്. ഇരുവരും ഹൗസില്‍ പ്രവേശിച്ച ശേഷം മത്സരാര്‍ഥികള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും പല സേഫ് ഗെയിമുകളും ലവ് സ്ട്രാറ്റജികളും പൊട്ടി തകരുകയും ചെയ്തു.

എന്നാല്‍ അപ്രതീക്ഷിതമായി നടന്ന ചില സംഭവങ്ങളുടെ പേരില്‍ ഹൗസിലേക്ക് ചലഞ്ചേഴ്സായി വന്നവരില്‍ ഒരാളായ റോബിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കി. അഖില്‍ മാരാര്‍ വാക്ക് തര്‍ക്കത്തിനിടെ ജുനൈസിനെ തള്ളിയിരുന്നു.ഈ സംഭവം ഫിസിക്കല്‍ അസാള്‍ട്ടാണെന്നും അതിന് എതിരെ നടപടി വേണമെന്നുമാണ് റോബിന്‍ ആവശ്യപ്പെട്ടത്. സഹമത്സരാര്‍ഥിയെ കൈയ്യേറ്റം ചെയ്തുവെന്നതിന്റെ പേരിലാണ് എന്നെ ഹൗസില്‍ നിന്നും പുറത്താക്കിയത്.

അങ്ങനെയെങ്കില്‍ അഖിലും ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റോബിന്‍ പറ‍ഞ്ഞു.കൂടാതെ ബിഗ് ബോസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍‌ അഖില്‍-ജുനൈസ് പ്രശ്നം കണ്‍ഫഷന്‍ റൂമില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പാക്കിയ ബിഗ് ബോസ് ഇരുവര്‍ക്കും ലാസ്റ്റ് വാണിങ് നല്‍കുകയും റോബിനെ പുറത്താക്കുകയുമായിരുന്നു. ഹൗസില്‍ നിന്നും പുറത്തായി തിരികെ നാട്ടിലെത്തിയ റോബിന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.ഒരു ഉടായിപ്പ് ഷോയാണ് ബിഗ് ബോസ് എന്നാണ് റോബിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘രണ്ടാഴ്ച മുമ്ബ് ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്നും വിളിച്ചിരുന്നു.

റേറ്റിങ് കുറവാണ്, ടിആര്‍പി കുറവാണ്, ആള്‍ക്കാര്‍ കാണുന്നില്ല നിങ്ങള്‍ വരണം ഗസ്റ്റായിട്ട് വരാന്‍ പറ്റുമോയെന്ന് ചോദിച്ചു.’ഞാന്‍ പറഞ്ഞു പറ്റില്ലെന്ന്. പിന്നെ പത്ത് ദിവസം മുമ്ബ് വീണ്ടും ഗസ്റ്റായിട്ട് വരണമെന്ന് പറഞ്ഞ് വിളിച്ചു. രണ്ട്, മൂന്ന് ദിവസത്തേക്ക് മാത്രമുള്ളതാണെന്നും പറഞ്ഞു. അപ്പോഴും ആലോചിച്ചിട്ട് പറയാമെന്ന് പറഞ്ഞു. പിന്നെ ആലോചിച്ചിട്ട് വീണ്ടും വിളിച്ചപ്പോള്‍ ഗതികെട്ട് വരാമെന്ന് പറഞ്ഞു. അങ്ങനെ അവിടെ ചെന്നു. ഗസ്റ്റെന്ന് മാത്രമാണ് എന്റെ അടുത്ത് പറഞ്ഞിരുന്നത്.”പിന്നെ ഹൗസില്‍ എന്റര്‍ ആകുന്നതിന് മുമ്ബ് അവര്‍ കാരവനില്‍ വെച്ച്‌ എന്നോട് പറഞ്ഞു ഭയങ്കര സൈലന്റായി അധികം ആക്ടീവല്ലാത്ത ഒരു ഗസ്റ്റായി പെരുമാറണമെന്ന് പറഞ്ഞു.

അതുപോലെ തന്നെ സൈലന്റായി ഓരോരുത്തരെ പ്രവോക്ക് ചെയ്യണമെന്നും അതിനോടൊപ്പം സാഗറിനേയും അഖില്‍ മാരാരിനേയും ടാര്‍ഗെറ്റ് ചെയ്യണമെന്നും പ്രത്യേകം പറ‍ഞ്ഞിരുന്നു.’അതിന് ശേഷം എന്റേതായ രീതിയില്‍ അവര്‍ പറഞ്ഞ് പോലെ ഞാന്‍ ചെയ്തു. പിന്നീട് അവിടെ നടക്കുന്ന പല കാര്യങ്ങളും ശരിയല്ലെന്ന് ഞാന്‍ ബിഗ് ബോസിന്റെ അടുത്ത് ചൂണ്ടി കാണിച്ചു. ലൈവ് പോലും ഫുള്‍ എഡിറ്റഡാണ്. ആടിനെ പട്ടിയാക്കുകയും പട്ടിയെ ആട് ആക്കുകയും ചെയ്യുന്ന ഒരു ഉടായിപ്പ് ഷോയാണ് ബിഗ് ബോസ്.കാണുന്ന ജനങ്ങള്‍ മനസിലാക്കിയാല്‍ നന്നായിരിക്കും.

സീസണ്‍ ഫോറില്‍ ഞാന്‍‌ പോയപ്പോള്‍ അവിടെ നടക്കുന്ന അനീതിയും കാര്യങ്ങളും ചോദ്യം ചെയ്തത് കൊണ്ട് എന്നെ പുറത്താക്കി. അതിലും മൊത്തം കാര്യങ്ങള്‍ പുറത്ത് വന്നില്ല. അവര്‍ക്ക് ആവശ്യമുള്ളത് എടുത്ത് വെച്ചു. ഷോ കണ്ട് ആളുകളെ ജഡ്ജ് ചെയ്യരുത്. ഷോയെ കുറിച്ച്‌ സീസണ്‍ ഫോറില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഒന്നും എനിക്ക് അറിയില്ലായിരുന്നു’ റോബിന്‍ വൈകാരികമായി പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group