Home Featured ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എല്‍

ഗ്രൗണ്ടിലെ വാക്കേറ്റം !! കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എല്‍

ലഖ്നൗ സൂപ്പര്‍ ജയന്‍്റ്സ് – റോയല്‍ ചലഞ്ചേ്സ് ബാംഗ്ലൂര്‍ മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിന് പുറകെ വിരാട് കോഹ്ലിയ്ക്കും ഗംഭീറിനും ലഖ്നൗവിന്‍്റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിനുമെതിരെ കടുത്ത നടപടിയുമായി ഐ പി എല്‍.മത്സരം അവസാനിച്ചതിന് പുറകെയാണ് കോഹ്ലിയും ലഖ്നൗവിന്‍്റെ മെന്‍്റര്‍ ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നത്. മത്സരത്തിടയിലും ശേഷം ഹസ്തദാനം നല്‍കുന്നതിനിടയിലും നവീന്‍ ഉള്‍ ഹഖുമായും വിരാട് കോഹ്ലി കൊമ്ബുകോര്‍ത്തിരുന്നു.

ഇതിന് പുറകെയാണ് ഇതില്‍ ഗംഭീര്‍ ഇടപെടുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്തത്. എന്തായാലും കടുത്ത നടപടിയാണ് മൂവര്‍ക്കുമെതിരെ ഐ പി എല്‍ സ്വീകരിച്ചിരിക്കുന്നത്. മാച്ച്‌ ഫീയുടെ 100 ശതമാനം പിഴശിക്ഷയാണ് കോഹ്ലിയ്ക്കും ഗംഭീറിനുമെതിരെ ഐ പി എല്‍ വിധിച്ചിരിക്കുന്നത്. ഇതോടെ ഒരു കോടിയിലധികം രൂപ കോഹ്ലി പിഴയായി നല്‍കേണ്ടിവരും. 25 ലക്ഷം രൂപയാണ് ഗംഭീര്‍ നല്‍കേണ്ടിവരിക. മറുഭാഗത്ത് മാച്ച്‌ ഫീയുടെ 50 ശതമാനമാണ് നവീന്‍ ഉള്‍ ഹഖ് പിഴയായി നല്‍കേണ്ടിവരിക.

മത്സരത്തില്‍ 18 റണ്‍സിനായിരുന്നു ആര്‍ സീ ബിയുടെ വിജയം. ആര്‍ സീ ബി ഉയര്‍ത്തിയ 127 റണ്‍സിന്‍്റെ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ലഖ്നൗവിന് 19.5 ഓവറില്‍ 108 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റും നഷ്ടമായി.

ബംഗളൂരു അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് തുടങ്ങി

ഇരിങ്ങാലക്കുട: കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍നിന്ന്‌ ബംഗളൂരുവിലേക്ക്‌ ബസ് സര്‍വീസ് തുടങ്ങി. ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സര്‍വീസ് മന്ത്രി ആര്‍ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ അധ്യക്ഷയായി.

നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രന്‍ , സന്ധ്യ നൈസന്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കൗണ്‍സിലര്‍ അമ്ബിളി ജയന്‍ എന്നിവര്‍ പങ്കെടുത്തു.ദിവസവും വൈകിട്ട് 6.15 ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 6.15 ന് ബംഗളൂരുവിലെത്തും. തിരികെ രാത്രി 11 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 8.25 ന് ഇരിങ്ങാലക്കുടയിലെത്തും

You may also like

error: Content is protected !!
Join Our WhatsApp Group