ഒരു കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് വളരെ പവിത്രവും, സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു ആഘോഷമാണ്.കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പൊതുവെ പേരിടീല്‍ ചടങ്ങ് നടക്കുന്നത്. അച്ഛനും അമ്മയും മുന്‍കൂട്ടി നിശ്ചയിച്ച പേര് വെറ്റില വച്ച് ഒരു കാത് അടച്ചു പിടിച്ചു മറുകാതില്‍ മൂന്ന് പ്രാവശ്യം വിളിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോയില്‍ കുടുംബം മൊത്തം ഒരു പേരിടല്‍ ചടങ്ങില്‍ തമ്മില്‍ തല്ലുന്ന കാഴ്ചയാണ് ഉള്ളത്.
സംഭവം കൊല്ലം തെന്മലയിലാണ് കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. അതിനു ഇടയില്‍ ഒരു പ്രായമുള്ള സ്ത്രീ അലംകൃത എന്ന് വിളിക്കാന്‍ നിര്‍ദേശിക്കുന്നതും കേള്‍ക്കാം. ഇത് കേട്ട് പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍.
തുടര്‍ന്ന് കുടുംബത്തില്‍ പരസ്പരം ചീത്തവിളിയും ബഹളവുമുണ്ടായി. ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത് .ഈ വീഡിയോക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു പേരിടല്‍ ചടങ്ങ്… എന്ന് തുടങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിവിധ രസകരമായ കമെന്റുകള്‍ കൊണ്ട് നിറയുകയാണ്.
ഇടയ്ക്കു കൊല്ലം ജില്ലയെ കളിയാക്കി “ഇതിന് മുന്‍പും കടല പൊതിഞ്ഞതില്‍ തുടങ്ങി, പപ്പടം പൊള്ളയ്ക്കാത്തതില്‍ വരെ കൂട്ടതല്ലുണ്ടാക്കി കുപ്രസിദ്ധി നേടിയ സ്ഥലമാണ് കൊല്ലം.” “കൊല്ലത്ത് ആണെങ്കില്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് CRPF, NSG ഒക്കെ വരേണ്ടി വരും” എന്ന് പറയുന്ന പോസ്റ്റുകളും ഉണ്ട്.ഈ അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥയെപ്പറ്റി ഓര്‍ത്തു പരിതപിക്കുന്നവരും കുറവല്ല.