Home Featured ബംഗളൂരു: മേല്‍പ്പാലത്തില്‍ നിന്ന് ‘നോട്ട് മഴ’ തീര്‍ത്ത് യുവാവ്; വാരിയെടുത്ത് ജനങ്ങള്‍- വീഡിയോ

ബംഗളൂരു: മേല്‍പ്പാലത്തില്‍ നിന്ന് ‘നോട്ട് മഴ’ തീര്‍ത്ത് യുവാവ്; വാരിയെടുത്ത് ജനങ്ങള്‍- വീഡിയോ

ബംഗളൂരു: മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു.കറുത്ത നിറത്തിലുള്ള കോട്ട് ധരിച്ച്‌ കഴുത്തില്‍ ക്ലോക്ക് തൂക്കിയിരുന്ന യുവാവാണ് 3000 രൂപ മൂല്യമുള്ള പത്തുരൂപ നോട്ടുകള്‍ വലിച്ചെറിഞ്ഞത്.ബംഗളൂരുവില്‍ കെ ആര്‍ മാര്‍ക്കറ്റിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. വലിച്ചെറിഞ്ഞ നോട്ടുകള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടിയതാണ് ഗതാഗത കുരുക്കിന് കാരണമായത്.

30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവാവാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ശമ്ബളത്തെച്ചൊല്ലി ബോസുമായി തര്‍ക്കം, പബ്ബിലെ അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ട് ഷെഫ്; സിസിടിവി കുടുക്കി

ബോസിനോടുള്ള ദേഷ്യത്തിന് പബ്ബിലെ അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ട് ഷെഫ്. ശമ്ബളത്തെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഷെഫിന്റെ പ്രതികാരം.ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് ഇതിനുപിന്നില്‍. ഇയാള്‍ക്ക് കോടതി 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.ശമ്ബളം പോരെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച്‌ പോകുന്നതിന് രണ്ടുദിവസം മുമ്ബായിരുന്നു യുവാവിന്റെ പ്രവൃത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്. ഇങ്ങനെചെയ്യുമെന്ന് ടോം നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സംഭവം അറിഞ്ഞയുടന്‍ പബ്ബ് അടച്ചിടുകയും പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പാറ്റകളെ നിയന്ത്രിക്കാനും ഉടനടി നടപടിയെടുത്തു. ഇതിന്റെ ഫലമായി 22,000പൗണ്ട് അതായത് ഏകദേശം 22,25,410 രൂപയാണ് പബ്ബ് ഉടമയ്ക്ക് നഷ്ടമുണ്ടായത്.സാമ്ബത്തിക നഷ്ടം മാത്രമല്ല ഈ സംഭവം മൂലം സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാം നിരാശയിലായിരുന്നെന്നും ഒപ്പം ജോലിചെയ്തിരുന്ന ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചുപോലുമില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചു.

കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും വില്ല്യംസ് എത്തിയിരുന്നില്ല. കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയ്ക്ക് പുറമേ രണ്ട് വര്‍ഷത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല 200 മണിക്കൂല്‍ ശമ്ബളമില്ലാതെ കമ്മ്യൂണിറ്റി വര്‍ക്ക് പൂര്‍ത്തിയാക്കുകയും വേണം.

You may also like

error: Content is protected !!
Join Our WhatsApp Group