ബംഗളൂരു: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ നിന്നും സ്വന്തം അമ്മയെ അത്ഭുതകരമായി രക്ഷപ്പെടുത്തി മകള്‍. മംഗലാപുരം കിന്നിഗോലിയിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം.റോഡ് മുറിച്ചു കടക്കുന്നതിനിടെ, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കുകയും അവരുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. ഓടിയെത്തിയ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ ഓട്ടോറിക്ഷ പൊക്കിയെടുത്തു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് യാത്രികരും സഹായിച്ചതോടെ ഒരു ജീവന് രക്ഷിക്കാനായി.അപകടത്തില്‍ ചേതന 35 കാരിക്കാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. മകളുടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി. പെട്ടെന്നുള്ള പെണ്‍കുട്ടിയുടെ ഇടപടലിനെ എല്ലാവരും പ്രശംസിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പകച്ച് നില്‍ക്കാതെ ക്രിയാത്മകമായി ഇടപെട്ട പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. പെണ്‍കുട്ടിയുടെ ധൈര്യവും പെട്ടെന്ന് പ്രതികരിക്കുകയും ചെയ്ത പെണ്‍കുട്ടി ജീവിതത്തിലെ ഹീറോയാണെന്നാണ് ചിലര്‍ പ്രതികരിച്ചത്.
ഞങ്ങളുടെ ഓണസദ്യ ഇങ്ങനെയല്ലാ; ചോറിന് പകരം ഇലയില്‍ ചപ്പാത്തി, ഏതര് സഹസ്ഥാപകന്റെ പോസ്റ്റിന് കമന്റുകളുമായി മലയാളികൾ
ഞായറാഴ്ച തിരുവോണമാണ്. ആളുകളെല്ലാം ഓണത്തിന്റെ തിരക്കിലാണ്. ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളില്‍ ഒന്നാണ് ഓണസദ്യ.നല്ല ഇലയിട്ട് വിളമ്ബുന്നത് ചോറും കറികളും തന്നെയാണ്. ഏറിയും കുറഞ്ഞുമിരിക്കും കറികളെങ്കിലും ചോറുണ്ടാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, ഓണസദ്യയില്‍ ചോറില്ലാതെ പകരം ചപ്പാത്തിയായാല് എന്ത് ചെയ്യും? ഇഷ്ടപ്പെടില്ല അല്ലേ?അങ്ങനെ ഒരു ഓഫീസില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിളമ്ബിയത് ചോറിന് പകരം ചപ്പാത്തിയാണ്. ഇലക്ട്രിക് ടു വീലർ വാഹന നിർമാതാക്കളായ ഏതർ എനർജിയാണ് തങ്ങളുടെ ജീവനക്കാർക്കായി ഓഫീസില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്.
ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതിലാണ് ചോറിന് പകരം ചപ്പാത്തി വിളമ്ബിയ ഇലകള്‍ കാണുന്നത്. ഇതോടെ, വലിയ ചർച്ചയ്ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.കമ്ബനിയുടെ സഹ സ്ഥാപകനായ തരുണ്‍ മെഹ്തയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളില്‍ ഓണസദ്യ വിളമ്ബിയിരിക്കുന്നത് കാണാം. ഇലകളില്‍ ഉപ്പേരിയും വിവിധ കറികളും പഴവും ഒക്കെ കാണാം. എന്നാല്‍, ചോറ് കാണാനില്ല. പകരം ചപ്പാത്തിയാണ് കാണുന്നത്. വളരെ പെട്ടെന്നാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
ചോറില്ലാത്ത ഓണസദ്യ തന്നെയാണ് ചിത്രങ്ങള്‍ വൈറലാവാൻ കാരണമായിത്തീർന്നതും.നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്. ‘ഇതിനെ ഓണസദ്യയായി അംഗീകരിക്കാൻ തനിക്ക് കഴിയില്ല’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ കമന്റ് നല്‍കിയത് ‘ഇതാണോ നോർത്ത് ഇന്ത്യൻ ഓണസദ്യ’ എന്നാണ്. ‘ചോറില്ലാതെ എന്ത് സദ്യ’ എന്നായിരുന്നു ഒരു മലയാളി പോസ്റ്റിന് നല്കിയ കമന്റ്. എന്തായാലും, ചോറില്ലാത്ത ഓണസദ്യ മലയാളികള്‍ സദ്യയായിട്ട് അംഗീകരിച്ചിട്ടില്ല എന്നാണ് കമന്റുകളില്‍ നിന്നും മനസിലാവുന്നത്.