Home Featured ബെംഗളൂരു: ആടിപ്പാടി കോൺ​ഗ്രസ് നേതാവ്, നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; മാപ്പ് പറയണമെന്ന് ബിജെപി

ബെംഗളൂരു: ആടിപ്പാടി കോൺ​ഗ്രസ് നേതാവ്, നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; മാപ്പ് പറയണമെന്ന് ബിജെപി

ബെംഗളൂരു: വിവാഹ ചടങ്ങിൽ നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിയുന്ന കോൺഗ്രസ് നേതാവിന്റെ വിഡിയോ വൈറൽ.ധർവാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ശിവശങ്കർ ഹംപാനാവർ എന്ന നേതാവാണ് നോട്ടുകൾ നർത്തകിക്ക് നേരെ വാരിയെറിഞ്ഞത്. ഗാനത്തിന് ഒപ്പം നേതാവും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ അനുയായികൾ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി ബിജെപി രംഗത്ത് എത്തി.

ഇത് ലജ്ജാകരമാണെന്ന് കർണാടക ബിജെപി ജനറൽ സെക്രട്ടറി മഹേഷ് തെങ്കി പ്രതികരിച്ചു. ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം എറിയുന്നു. പണത്തിന്റെ വില ഇവർക്ക് അറിയില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിന്റെ സംസ്കാരം എന്താണെന്ന് കാണിക്കുന്നു, സംഭവത്തെ അപലപിക്കുന്നുവെന്നും കോൺഗ്രസ് ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബിജെപി വക്താവ് രവി നായികും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.

ഇയാൾ പെൺകുട്ടികൾക്ക് എന്ത് ബഹുമാനമാണ് നൽകുന്നത്. കല്യാണസ്ഥലത്ത് പെൺകുട്ടികൾക്ക് നേരെ പണം എറിയുന്ന സംസ്കാരമാണ് കോൺഗ്രസിന്. ഇക്കാര്യം കോൺഗ്രസിന് മാത്രമേ വിശദീകരിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ഇങ്ങനെ പെരുമാറുന്നത് തീർത്തും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തകൻ യുവതിയോട് ഉടൻ മാപ്പ് പറയണമെന്നും സംഭവം സ്ത്രീകളോടുള്ള തികച്ചും അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ഈ വിഷയത്തിൽ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ട്രയാങ്കിള്‍ ലവ് സ്റ്റോറി: പ്രണയിച്ച രണ്ട് യുവതികളെയും ഒരേ വേദിയില്‍ വിവാഹം കഴിച്ച്‌ യുവാവ്!

ഭദ്രാദ്രി (തെലങ്കാന): ഒന്നിലധികം സ്‌ത്രീകളെ ഒരേസമയം ഇഷ്‌ടപ്പെടുന്നവരുണ്ടാകാം. എന്നാല്‍ ഇവരില്‍ ഏറ്റവും ഇഷ്‌ടമുള്ളയാളെ പരിഗണിച്ച്‌ മറ്റൊരാളെ അവഗണിച്ച്‌ മുന്നോട്ടുപോകുന്നവരാകും ഏറെയും. അതേസമയം ഈ ഇഷ്‌ടം സ്‌ത്രീകള്‍ തമ്മിലറിയാതെ ഒളിച്ചും പാത്തും കൊണ്ടുനടന്ന് വലിയ അപകടങ്ങളില്‍ ചെന്നെത്തുന്നവരും ഏറെയുണ്ട്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ നിവാസിയായ ചെറുപ്പകാരന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തനാവുകയാണ്.രണ്ടുപേര്‍ക്കും ‘ഹൃദയത്തില്‍’ ഇടമുണ്ട്: യുവാവിന് ഒരേ സമയം രണ്ടു പെണ്‍കുട്ടികളോട് പ്രണയം തോന്നി.

എന്നാല്‍ ഇത് അവര്‍ പരസ്‌പരം അറിയാതെ മറച്ചുവയ്‌ക്കാന്‍ അയാള്‍ ഇഷ്‌ടപ്പെട്ടില്ല. തുറന്നുപറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച്‌ ആശങ്കപ്പെട്ട് മുന്നോട്ടുപോകാന്നതിലും തൃപ്‌തി ലഭിക്കാതായതോടെ ഇയാള്‍ വിഷയം സ്‌മാര്‍ടായി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഇരുവരേയും നേരില്‍ക്കണ്ട് വിഷയം അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരുന്ന പൊട്ടിത്തെറികളും പിണക്കങ്ങളൊന്നും തന്നെയുണ്ടായില്ല. യുവാവിനെ ജീവനെക്കാളേറെ ഇഷ്‌ടപ്പെട്ടിരുന്ന ഇരു പെണ്‍കുട്ടികളും ഒന്നിച്ചുപോകാമെന്ന് വ്യക്തമാക്കി. ഇതോടെ ഒരേസമയം ഒരു കതിര്‍മണ്ഡപത്തില്‍ ഇരു യുവതികളുടെയും കഴുത്തില്‍ യുവാവ് താലിചാര്‍ത്തി.

പഠനം, പ്രണയം, വിവാഹം: ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ചാര്‍ള മണ്ഡലത്തിലുള്ള എറബോരു ഗ്രാമത്തിലെ മുത്തയ്യയുടെയും രാമലക്ഷ്‌മിയുടെയും രണ്ടാമത്തെ മകനായ സത്തിബാബുവാണ് ഇക്കഥയിലെ നായകന്‍. ആദിവാസി വിഭാഗങ്ങളിലെ യുവതി യുവാക്കള്‍ക്കിടയില്‍ പരസ്‌പരം പ്രണയത്തിലാകുന്നതോടെ ബന്ധുക്കളുടെയും മൂപ്പന്‍റെയും സമ്മതത്തോടെ വിവാഹത്തിന് വഴിയൊരുങ്ങാറുണ്ട്. ഇത്തരത്തിലൊന്നാണ് സത്തിബാബുവിന്‍റെ ജീവിതത്തിലും നടന്നത്.പഠന സമയത്താണ് സത്തിബാബു ദോസലപ്പള്ളി ഗ്രാമത്തിലെ സ്വപ്‌ന കുമാരി എന്ന യുവതിയുമായി പ്രണയത്തിലാകുന്നത്.

ഇതേസമയം ഇയാള്‍ സുനിത എന്ന യുവതിയുമായും അടുപ്പത്തിലായി. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ മുന്നോട്ടുപോകവെ സ്വപ്‌ന കുമാരിക്ക് ഇയാളില്‍ ഒരു പെണ്‍കുഞ്ഞും സുനിതയ്‌ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നു. ഇതോടെ ഇരു യുവതികളുടെയും ബന്ധുക്കള്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സത്തിബാബുവിനെ സമീപിച്ചു.കൂട്ടയടി ഉണ്ടായില്ല, മറിച്ച്‌ കൂട്ടച്ചിരി: ഇരുകൂട്ടരും ഒരുമിച്ച്‌ കണ്ടതോടെ പ്രശ്‌നം ഗുരുതരമാകുമെന്ന് കരുതിയെങ്കിലും സത്തിബാബു ഇരുവരെയും വിവാഹം കഴിക്കാമെന്നറിയിച്ചതോടെ കണ്ടുനിന്നവരെല്ലാം അന്താളിച്ചുപോയി.

എന്നാല്‍ ഇരു യുവതികളെയും ഇവരുടെ ബന്ധുക്കളെയും സമ്മതിപ്പിച്ച്‌ ഇയാള്‍ ഗ്രാമമുഖ്യനെ സമീപിച്ചു.എല്ലാവരും ഒരുമിച്ച്‌ സമ്മതിച്ച്‌ കൈക്കൊണ്ട തീരുമാനത്തിന് ഗ്രാമസഭയിലും എതിര്‍പ്പുണ്ടായില്ല.

You may also like

error: Content is protected !!
Join Our WhatsApp Group