Home Featured ബംഗളൂരു:5 മണിക്കൂര്‍ ഓടിയിട്ട് കിട്ടിയത് 40 രൂപ; വരുമാനക്കുറവിനെ തുടര്‍ന്ന് കരയുന്ന ഓട്ടോക്കാരന്‍റെ വീഡിയോ വൈറല്‍ !

ബംഗളൂരു:5 മണിക്കൂര്‍ ഓടിയിട്ട് കിട്ടിയത് 40 രൂപ; വരുമാനക്കുറവിനെ തുടര്‍ന്ന് കരയുന്ന ഓട്ടോക്കാരന്‍റെ വീഡിയോ വൈറല്‍ !

കിലോമീറ്റര്‍ ദൂരം കണക്കാക്കിയാണ് കേരളത്തില്‍ സര്‍ക്കാര്‍ ഓട്ടോ ചാര്‍ജ്ജ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, പലപ്പോഴും കേരളത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ പലരും സവാരി പോകുമ്പോള്‍ തങ്ങളുടെ ഓട്ടോയിലെ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കില്ല. തലസ്ഥാനമായ തിരുവനന്തപുരത്താണെങ്കില്‍ മീറ്ററിനെക്കാള്‍ 10 രൂപ അധികം വാങ്ങിക്കുന്ന ഓട്ടോക്കാരും കുറവല്ല. ഇത് സംബന്ധിച്ച് പലപ്പോഴും യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷങ്ങളും പതിവാണ്. എന്നാല്‍, മലയാളികളെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു വീഡിയോ പ്രചരിച്ചു.

വീഡിയോയില്‍ കന്നടയില്‍ സംസാരിക്കുന്ന ഓട്ടോഡ്രൈവര്‍ താന്‍ അഞ്ച് മണിക്കൂര്‍ ഓടിയിട്ടും നാല്പത് രൂപയാണ് ലഭിച്ചതെന്ന് പറഞ്ഞ് റിപ്പോര്‍ട്ടറുടെ മുന്നില്‍ കരയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കണ്ണുകള്‍ നിറയുന്നത് വളരെ നാടകീയമായി വീഡിയോയില്‍ മൂന്നാല് തവണ കാണിക്കുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പുമായെത്തി. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ സാധാരണക്കാരന്‍റെ ജീവിതം നാള്‍ക്കുനാള്‍ ദുഃസഹമായി കൊണ്ടിരിക്കുകയാണ്.

സാധനങ്ങളുടെ ഉയര്‍ന്ന വിലയും ഉയര്‍ന്ന നികുതികളും മറ്റും സാധാരണക്കാരുടെ ജീവിതത്തെ ഏറെ ദുഷ്ക്കരമാക്കുന്നു. ഇതിനിടെയിലാണ് Megh Updates എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വെറും 40 /- രൂപയാണ് കിട്ടിയതെന്ന് ഒരു ബംഗളൂരു ഓട്ടോ ഡ്രൈവർ കണ്ണീരോടെ പറയുന്നു. കർണ്ണാടകയിലെ പുതിയ കോൺഗ്രസ് സർക്കാർ നൽകിയ സൗജന്യ ബസ് യാത്രയുടെ ഫലമാണിത്. ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു!!’

You may also like

error: Content is protected !!
Join Our WhatsApp Group