പലതരം പ്രതികാര കഥകളും നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ആരെയും ഞെട്ടിക്കുന്ന പ്രതികാര കഥയാണ് ഒരു രണ്ടര വയസുകാരി. ടര്‍ക്കിയിലെ പെണ്‍കുട്ടി പ്രതികാര കഥയിലെ നായിക. വീടിന്റെ പിന്‍ഭാഗത്തെ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്.
വായില്‍ പാമ്ബിനെ കടിച്ച് പിടിച്ച് നില്ക്കുന്ന കുട്ടിയെയാണ് അവിടെ എത്തിയവര്‍ കണ്ടത്. കുട്ടിയുടെ ചുണ്ടില്‍ പാമ്ബിന്റെ കടിയേറ്റ പാടും ഉണ്ടായിരുന്നു. തന്റെ ചുണ്ടില്‍ കടിച്ച പാമ്ബിനെ കുട്ടി കടിച്ചുകൊന്നതാണെന്ന് മനസിലായതോടെ അവളെ എത്രയും വേഗം ആളുകള്‍ പ്രഥമ ശുശ്രൂഷ നല്കി. പിന്നാലെ ബിങ്കോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിക്കുകയും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കുകയും ചെയ്തു. കുട്ടി ഇപ്പോള്‍ സുരക്ഷിതയാണ്.
‘പാമ്ബ് എന്റെ കുട്ടിയുടെ കൈയിലായിരുന്നു. അവള് അതിനെ വച്ച് കളിക്കുകയായിരുന്നു. പാമ്ബ് അവളെ കടിച്ചതോടെ പ്രതികരണമായി പാമ്ബിനെ മകള്‍ തിരികെ കടിച്ചു’- പിതാവ് മെഹ്മത് എര്കാന് പ്രതികരിച്ചു.
ഭക്ഷണമെത്തിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വൈദികന് അറസ്റ്റില്‍
വരാപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദിന് അറസ്റ്റില്‍. എടമ്ബാടം സെന്റ് തോമസ് പളളിയിലെ വികാരി ഫാ.ജോസഫ് കൊടിയന്‍ (63) ആണ് അറസ്റ്റിലായത്.
വൈദികന് ഭക്ഷണം കൊണ്ടുവന്ന സമീപത്തെ പതിനാലുകാരനായ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ട്യൂഷന് നടക്കുന്നതിനിടെ കുട്ടി അസ്വസ്ഥതനായി കണ്ടതിന് തുടര്‍ന്ന് മാതാപിതാകളോട് കുട്ടി വിവരം പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് .
കുട്ടിയെ ഉടന്‍ തന്നെ കൗണ്‍സലിങ്ങിന് വിധേയനാക്കുമെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരമുള്ള 7, 8 വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റമാണ്.