ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയേറെയാണ്.എന്നാല്‍ ഈ സമയം കൂടുതല്‍ വോട്ട് പിടിക്കാന്‍ പതിനെട്ട് അടവും പയറ്റുകയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി മാലിന്യചാലിന്റെ ഉള്ളിലേക്ക് ഇറങ്ങിയ ആംആ്‌മി കൗണ്‍സിലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള കൗണ്‍സിലര്‍ ഹസീബ് ഉല്‍ ഹസനാണ് കിഴക്കന്‍ ഡല്‍ഹിയിലെ ശാസ്‌ത്രി പാര്‍ക്കിലെ കരകവിഞ്ഞു ഒഴുകുന്ന ചാല്‍ വൃത്തിയാക്കാനിറങ്ങിയത്.വെള്ള കുര്‍ത്ത ധരിച്ചെത്തിയ കൗണ്‍സിലര്‍ മാലിന്യച്ചാലിലേക്ക് ഇറങ്ങി നെഞ്ചോളം നില്‍ക്കുന്ന മാലിന്യക്കൂമ്ബാരത്തില്‍ നിന്ന് ഒഴുകി നടക്കുന്ന വേസ്റ്റ് നീക്കം ചെയ്യുന്നതായി കാണാന്‍ കഴിയും.
കൗണ്‍സിലറിന്റെ അനുയായികളും അദ്ദേഹത്തെ സഹായിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കാണാനാകും. പിന്നീട് നടന്നതാകട്ടെ നായക് എന്ന ബോളിവുഡ് സിനിമയിലെ അനില്‍ കപൂറിനെ വെല്ലുന്ന അഭിനയവും. കൗണ്‍സിലറിനെ അനുയായികള്‍ പാലില്‍ കുളിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.സില്‍വര്‍ ലൈന്‍ ഇവിടെ വേണ്ട; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎഫ്‌എഫ്കെ ഡെലിഗേറ്റുകള്‍ രംഗത്ത്മാലിന്യച്ചാലില്‍ ഇറങ്ങി കൗണ്‍സിലര്‍മാലിന്യച്ചാലിനെപ്പറ്റി നിരവധി പേര്‍ തുടര്‍ച്ചയായി പരാതികള്‍ നല്‍കുകയായിരുന്നു.
എന്നാല്‍ പ്രദേശത്തെ ബിജെപി കൗണ്‍സിലറും എംഎല്‍എയും ഇത് ശരിയാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആ സാഹചര്യത്തിലാണ് മാലിന്യച്ചാല്‍ ശരിയാക്കണമെന്ന് താന്‍ തീരുമാനിച്ചതെന്ന് ആംആദ്‌മി കൗണ്‍സിലര്‍ പറയുന്നു. ഈ വിഷയം അസംബ്ലിയിലും വിഷയമായിരുന്നു. ഭേദഗതി ബില്‍ പാസാക്കാനൊരുങ്ങി ബിജെപിഡല്‍ഹിയിലെ മൂന്ന് നഗരസഭകളെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവയെ കൂട്ടിച്ചേര്‍ക്കുന്നതാണ് ഭേദഗതി ബില്‍. ആംആദ്‌മി കൗണ്‍സിലറിന് പാലില്‍ കുളിഅതേ സമയം ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ഭേദഗതിയുടെ ആവശ്യകതയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്‌തു. അതേ സമയം തെരഞ്ഞെടുപ്പ് നീട്ടിവക്കരുതെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രി, സര്‍ക്കാരുകള്‍ വരികയും പോകുകയും ചെയ്യും. നിങ്ങളും ഞാനുമെല്ലാം ഈ സ്ഥാനങ്ങളില്‍ നിന്ന് മാറും.അതിനാല്‍ ഈ രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ നിങ്ങള്‍ ദുര്‍ബലപ്പെടുത്തരുത്.
പ്രധാനമന്ത്രിയോട് അഭ്യര്‍ഥനയുമായി കെജ്‌രിവാള്‍2011ലെ യു.പി.എ സര്‍ക്കാരാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെ മൂന്നായി വിഭജിച്ചത്. കാലക്രമേണ ഇത് വിവിധ സ്ഥാപനങ്ങളുടെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുകയും ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്ബളവും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്നതിലേക്ക് എത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.