ബംഗളൂരു ബസിനു പിന്നിലെ പരസ്യമാണ് ഇപ്പോഴാണ് നെറ്റിസൺസിന്റെ പ്രധാന ചർച്ചാവിഷയം. ഇൻസ്റ്റോൾ രസം പേസ്റ്റിന്റെ പരസ്യമാണ് ബസിൻറെ പിറകിലുള്ളത്. അതിലെ ‘വൈഫ് നോർത്തിന്ത്യനാണോ’ എന്ന പരസ്യ വാചകമാണ് ചർച്ചക്കാധാരം. പരസ്യത്തിന്റെ ചിത്രം തേജസ് ദിനകർ എന്നയാളാണ് എക്സിൽ പങ്കുവെച്ചത്. പരസ്യവാചകത്തിലെ അതൃപ്തിയും അദ്ദേഹം മറച്ചുവെച്ചില്ല. സെക്‌സിസ്റ്റ് പ്രയോഗമാണിതെന്നും നോർത്തിനെയും സൗത്തിനെയും അപമാനിക്കുന്ന പരാമർശമാണെന്നും തേജസ് ദിനകർ കുറിച്ചു.
വ്യാഴാഴ്ചയാണ് ദിനകർ പോസ്റ്റ് പങ്കുവെച്ചത്. നിരവധിയാളുകൾ അത് കണ്ടുകഴിഞ്ഞു. നിരവധിയാളുകൾ പ്രതികരണവും രേഖപ്പെടുത്തിയിട്ടുമുണ്ട്. കുറ്റകരമായ പ്രസ്താവനയാണ് ഒരു കൂട്ടർ പരസ്യ വാചകത്തെ വിലയിരുത്തിയത്. എന്നാൽ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വിവാഹ ബന്ധങ്ങൾ പരസ്യത്തിന് കാരണമാകുമെന്ന് ചിലർ വിലയിരുത്തുന്നു. അങ്ങനെ വിവിധ സംസ്കാരങ്ങൾ സംയോജിക്കും. ചുരുങ്ങിയത് അന്തർ സംസ്ഥാന വിവാഹങ്ങളെങ്കിലും നടക്കാൻ ഇത് കാരണമാകും എന്ന് ഒരു യൂസർ നർമത്തിൽ ചാലിച്ച് എഴുതി.
എന്തുകൊണ്ട് ഇത് കുറ്റകരമായ വാചകമാവുന്നത് തനിക്ക് മനസിലായെന്ന് മറ്റൊരാൾ കുറിച്ചു. വ്യക്തിപരമായി വളരെ രസകരവും ക്രിയേറ്റീവ് ആയതുമായ പരസ്യമായാണ് തനിക്ക് തോന്നിയത്. ഇന്ദിരയുടെ രസം പേസ്റ്റ് തീർച്ചയായും വാങ്ങും.-എന്നും അയാൾ പ്രതികരിച്ചു. ഭാര്യ ഉത്തരേന്ത്യൻ വീട്ടുജോലിക്കാരിയായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് അരോചകമാണോ എന്ന് ഉറപ്പില്ല. ഓരോ അവസരത്തിലും കുറ്റപ്പെടുത്തുന്നത് നമ്മൾ അവസാനിപ്പിക്കണമെന്ന് മറ്റൊരാൾ എഴുതി.
സ്റ്റീരിയോടൈപ്പ് ആയ വാചകമെന്ന് മറ്റൊരു യൂസർ പരിഹസിച്ചു. ഒരു സെക്സിസ്റ്റ് സമൂഹത്തിലെ വിപണിയും പരസ്യങ്ങളുമൊക്കെ ഇതേ രീതിയിൽ തന്നെയാകും. നിങ്ങളുടെ സമൂഹത്തെ മാറ്റാനാണ് നിങ്ങളുടെ സമൂഹം ചെലവഴിക്കേണ്ടത്, അല്ലാതെ ഇത്തരം കോർപ്പറേറ്റ് പരസ്യങ്ങൾ തിരുത്താനല്ല.-എന്നാണ് മറ്റൊരു യൂസർ ഉപദേശം നൽകിയത്.
https://x.com/tdinkar/status/1742783945652211996?s=20
കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുറഞ്ഞു
മുംബൈ: ഏറ്റവും പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം, കേരളത്തില്‍, 2022 ഒക്റ്റോബര്‍ മുതല്‍ 2023 ഒക്റ്റോബര്‍ വരെ, മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ 0.18% എന്ന നേരിയ ഇടിവ്.അതേസമയം, പുതിയ വരിക്കാരെ നേടുന്നതില്‍ ജിയോ ശക്തമായ 9.22% വളര്‍ച്ചയും രേഖപ്പെടുത്തി. ഒക്റ്റോബര്‍ 2023 ട്രായ് റിപ്പോര്‍ട്ട് പ്രകാരം ജിയോ കേരളത്തില്‍ ഒരു ലക്ഷത്തി ഒൻപതിനായിരം (1,09,000) പുതിയ വരിക്കാരെ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍, (2022 ഒക്റ്റോബര്‍ മുതല്‍ 2023 ഒക്റ്റോബര്‍ വരെ) ജിയോ വരിക്കാരുടെ എണ്ണം ഏകദേശം 9 ലക്ഷം വര്‍ധിച്ചു, 97.5 ലക്ഷത്തില്‍ നിന്ന് ഒരു കോടി ആറു ലക്ഷമായി. എയര്‍ടെല്‍ വരിക്കാരിലും 6.59% വര്‍ധനയുണ്ടായി, അഞ്ച് ലക്ഷത്തിലധികം വരിക്കാരെ ചേര്‍ത്തു. വിഐ കുത്തനെ ഇടിവ് നേരിട്ടു, 7.07% കുറഞ്ഞ്, 10 ലക്ഷത്തിലധികം വരിക്കാരെ നഷ്ടപ്പെട്ടു.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്‍റെ വയര്‍ലെസ് ഉപഭോക്തൃ അടിത്തറയില്‍ 4.41 ശതമാനം കുറവുണ്ടായി.വയര്‍ലൈൻ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം 4.97% വര്‍ധിച്ചു. 42.58% വര്‍ധനയോടെ ജിയോ വളര്‍ച്ചാ നിരക്കില്‍ മുന്നിലെത്തി, 85,000ത്തിലധികം പുതിയ ഉപയോക്താക്കളെ ചേര്‍ത്തു, 17.76% വര്‍ധനയോടെ എയര്‍ടെല്‍ തൊട്ടുപിന്നില്‍. ബിഎസ്‌എൻഎല്ലിന്‍റെ വയര്‍ലൈൻ വിഭാഗത്തില്‍ 3.33 ശതമാനം നേരിയ ഇടിവ് രേഖപ്പെടുത്തി.പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം ഒക്റ്റോബറില്‍ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനം ഉറപ്പിച്ചു. നിലവില്‍ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ 39% ജിയോ വരിക്കാരാണ്.